സിയാറ്റിൽ നാഷണൽ നോർഡിക് മ്യൂസിയത്തിൽ ജീവനക്കാരുടെ സമരം

NOVEMBER 24, 2026, 3:30 AM

സിയാറ്റിൽ : സിയാറ്റിലിലെ ബല്ലാർഡിലുള്ള നാഷണൽ നോർഡിക് മ്യൂസിയത്തിലെ ജീവനക്കാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചു. മ്യൂസിയത്തിലെ എക്‌സിബിറ്റ് ഡിസൈനറും യൂണിയൻ സംഘാടകനുമായ പീറ്റർ ക്ലെറ്റിനെ പിരിച്ചുവിട്ടതിനെത്തുടർന്നുണ്ടായ തർക്കമാണ് സമരത്തിലേക്ക് നയിച്ചത്.

യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായതിലുള്ള പ്രതികാര നടപടിയായാണ് ക്ലെറ്റിനെ പുറത്താക്കിയതെന്നും അദ്ദേഹത്തെ തിരിച്ചെടുക്കണമെന്നും 'നോർഡിക് വർക്കേഴ്‌സ് യുണൈറ്റഡ് ' യൂണിയൻ ആവശ്യപ്പെട്ടു. എന്നാൽ, ജോലിയിലെ വീഴ്ചകൾ കാരണമാണ് ക്ലെറ്റിനെ പിരിച്ചുവിട്ടതെന്നും യൂണിയൻ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളാണ് പയറ്റുന്നതെന്നും മ്യൂസിയം മാനേജ്‌മെന്റ് ആരോപിച്ചു.

18 ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനിലെ 83 ശതമാനം പേരും സമരത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. നിലവിൽ സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരെയും വോളണ്ടിയർമാരെയും ഉൾപ്പെടുത്തി മ്യൂസിയം തുറന്നു പ്രവർത്തിക്കുമെന്ന് സി.ഇ.ഒ ലാത്ത് കാൾസൺ അറിയിച്ചു.

vachakam
vachakam
vachakam

2025 ഓഗസ്റ്റിലാണ് വേതന വർദ്ധനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് ജീവനക്കാർ യൂണിയൻ രൂപീകരിച്ചത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam