കേരളത്തിൽ മികച്ച ഭരണം,  മുഖ്യമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

NOVEMBER 24, 2026, 2:16 AM

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെ പ്രശംസിച്ച്  ശശി തരൂര്‍ എംപി. കേരളം രാജ്യത്തിന് മാതൃകയാകുമെന്നും മുഖ്യമന്ത്രി വിഡി സതീശന്റെ നയങ്ങളോട് തനിക്ക് യോജിപ്പാണുള്ളതെന്നും തരൂർ വ്യക്തമാക്കി.

കേരളത്തിൽ നടക്കുന്നത് മികച്ച ഭരണമാണെന്നും വയോജന സംരക്ഷണമുൾപ്പെടെയുള്ള പദ്ധതികൾ രാജ്യത്തിന് തന്നെ നല്ല മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സംസ്ഥാനത്തെ തുറമുഖ പദ്ധതികൾ കേരളത്തിന്റെ വികസനത്തിന് ഏറെ ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടിയ തരൂർ, കൂടുതൽ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

vachakam
vachakam
vachakam

മന്ത്രിസഭയിൽ കൂടിയാലോചനകളില്ലെന്ന വിമർശനങ്ങളിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   അതേസമയം കെപിസിസി അധ്യക്ഷനെ എത്രയും വേഗം പ്രഖ്യാപിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam