കായികമേളയിലെ പുഴു വിവാദം: അറസ്റ്റിലായ അധ്യാപകന് ജാമ്യം

NOVEMBER 2, 2026, 2:13 AM

 കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പുഴു വിവാദത്തില്‍ അറസ്റ്റിലായ അധ്യാപകന് ജാമ്യം. കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കേസില്‍ ആയിരുന്നു അറസ്റ്റ്. അധ്യാപകന്‍ ജിജോ ജെയിംസിനാണ് ജാമ്യം ലഭിച്ചത്. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

  അധ്യാപകനെതിരെ രണ്ട് കേസുകളായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കായികമേളയ്ക്കിടെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു, സാമ്പാറില്‍ നിന്ന് ലഭിച്ചതെന്ന വ്യാജേന പുഴുവിനെ പ്രദര്‍ശിപ്പിച്ചു എന്നുമായിരുന്നു എഫ്‌ഐആര്‍.

 കായിക മേളയ്ക്കിടെ അധ്യാപകന്‍ തനിക്ക് ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയെന്ന് ആരോപണം ഉന്നയിക്കുകയായിരുന്നു. പിന്നാലെ ജിജോ ജെയിംസ് തനിക്ക് പരാതിയില്ലെന്ന് എഴുതി നല്‍കുകയും ചെയ്തു. അടുത്ത ദിവസം കായിക മേള നടത്തിപ്പുകാരുമായി തര്‍ക്കമുണ്ടാവുകയും ജിജോ ജെയിംസ് അറസ്റ്റിലാവുകയുമായിരുന്നു.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam