സുല്‍ത്താന്‍ബത്തേരി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പരിശോധന തുടരുന്നതിനിടെ വില്‍പ്പനക്കായി എംഡിഎംഎ കടത്തുന്ന സംഘം പിടിയില്‍.
ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 51.350 ഗ്രാം എം.ഡി.എം.എ യുമായി പതിനാറുകാരനടക്കം നാലുപേര്‍ പിടിയിലായിരിക്കുന്നത്.
ഒന്നാം തീയ്യതി മുത്തങ്ങയില്‍ ഗേറ്റ് അടച്ചതിനു ശേഷം കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എല്‍ 58 ആര്‍ 1604 നമ്പര്‍ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചതില്‍ കാറിലുള്ളവര്‍ പോലീസിനെ കണ്ട് പരിഭ്രമിക്കുകയായിരുന്നു.
ഇതോടെ യുവാക്കളെ ദേഹപരിശോധന നടത്തിയതില്‍ ഒരാൾ ധരിച്ചിരുന്ന മുണ്ടിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയില്‍ 51.350 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു.
കല്‍പ്പറ്റ മണിയങ്കോട്, ഓടമ്പം വീട്ടില്‍ ബി വിഷ്ണു (30), കുപ്പാടി പഴേരി ബ്ലാങ്കര വീട്ടില്‍ മുഹമ്മദ് അന്‍സില്‍ (21), ഇവരുടെ ഒപ്പമുണ്ടായിരുന്ന 16 വയസ്സുകാരന് പുറമെ ഗുണ്ടല്‍പേട്ടില്‍ വെച്ച് ഈ സംഘത്തിന് എം.ഡി.എം.എ കൈമാറിയ വെള്ളമുണ്ട നാരോക്കടവ് ചെമ്പുകുന്നത്ത് വീട്ടില്‍ സി.എസ് അമല്‍(33) എന്ന യുവാവിനെയും പോലീസ് പിടികൂടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
