പാലക്കാട്: ആലത്തൂരിൽ ആറുവയസ്സുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ 30 വർഷത്തിനുശേഷം ഒളിവിലായിരുന്ന ലോറി ഡ്രൈവറെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വാനൂർ കേരളപ്പറമ്പ് ദാറുൽഹിദായയിൽ അബ്ദുൾ റഹ്മാന്റെയും ഹവ്വാമ്മയുടെയും മകൻ ഉമർ ഫാറൂഖ് 1995 ഡിസംബർ 12-ന് മദ്രസയിൽനിന്ന് മടങ്ങുന്നതിനിടെ പഴയ ദേശീയപാതയിലെ വാനൂരിൽ ലോറിയിടിച്ച് മരിച്ച കേസിലാണ് അറസ്റ്റ്.
തമിഴ്നാട് പഴയ മദ്രാസ് മോസ്ക് സ്ട്രീറ്റ് സ്വദേശിയായ ഇളന്തമിഴൻ പരമശിവത്തെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ഇളന്തമിഴൻ ജാമ്യത്തിലിറങ്ങിയശേഷം കേസിന്റെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരായിരുന്നില്ല.
തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിയുടെ ചെന്നൈയിലെ മേൽവിലാസം കണ്ടെത്തിയ ആലത്തൂർ പൊലീസ് ഇയാളെ തിരിച്ചറിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
