മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ കേസിൽ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കും

OCTOBER 16, 2024, 1:54 PM

കോഴിക്കോട് : മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കും.

ജനുവരി 17-നാണ് കേസ് വീണ്ടും പരിഗണിക്കുക. അതിന് മുമ്പ് ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.

സുരേഷ് ഗോപിക്കെതിരായി ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് അഭിഭാഷകൻ  ബി.എൻ. ശിവശങ്കരൻ കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

vachakam
vachakam
vachakam

 കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിൽ ബുധനാഴ്ച സുരേഷ് ഗോപി ഹാജരായി. നേരത്തെ മുൻകൂർ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

ജാമ്യനടപടികൾ പൂർത്തികരിക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപി ബുധനാഴ്ച കോടതിയിൽ ഹാജരായത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയും ഭാര്യയും ജാമ്യം നിന്നു.  

കേസിൽ നേരത്തെ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ അത് നിരാകരിച്ചാണ് മാധ്യമ പ്രവർത്തക പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഒക്ടോബർ 27-ന് എരഞ്ഞിപ്പാലത്തെ സ്വകാര്യ ഹോട്ടലിൽവച്ച്‌ ലോക്സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാധ്യമപ്രവർത്തകർ അഭിപ്രായം തേടുന്നതിനിടെയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam