തിരുവനന്തപുരം : കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ ആറ്റിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.പൂവച്ചൽ ചായ്ക്കുളം അരുവിക്കോണം പുളിമൂട് വീട്ടിൽ ഷാജിയുടേയും ആശയുടേയും മകൻ ആഷ്‍വിൻ ഷാജി (15) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ട് മണിയോടെ നെയ്യാറിലെ ചായ്ക്കുളം മൂഴിക്കൽ കടവിൽ വെച്ചായിരുന്നു അപകടം. വിവരം അറിഞ്ഞ ഉടനെ പ്രദേശവാസികൾ, അഗ്നിരക്ഷാ സേന, പൊലീസ് എന്നിവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തി.ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
