തൃശ്ശൂർ : തൃശ്ശൂർ ദേശമംഗലത്ത് വിദ്യാർത്ഥിക്ക് നേരെ ആൾക്കൂട്ട മർദ്ദനം.ദേശമംഗലം സ്വദേശി 19 വയസുകാരൻ ജസീമിനെയാണ് ആൾക്കൂട്ടം പിന്തുടർന്ന് മർദ്ദിച്ചത്.ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചു എന്ന കാരണത്താലാണ് ജസീമിനെ ക്രൂരമായി മർദിച്ചത്.
കഴിഞ്ഞ 30-ആം തീയതി ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരികയായിരുന്ന ജസീമിനെ പുറകിൽ നിന്നും ചവിട്ടുന്നതും റോഡിലേക്ക് വീഴുന്നതും തുടർന്ന് സംഘം ചേർന്ന് മുഖത്തും ശരീരത്തിലും ക്രൂരമായി മർദ്ദിക്കുന്നതും പുറത്ത് വരുന്ന ദൃശ്യങ്ങളിൽ കാണാം.
മർദ്ദനത്തിൽ തലയ്ക്കും ശരീരത്തിലും പരിക്കേറ്റ ജസീം സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി.
ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചു എന്ന കാരണത്താലാണ് പള്ളം സ്വദേശികളായ യുവാക്കൾ ചേർന്ന് തന്നെ മർദ്ദിച്ചത് എന്ന് ജസീം പറഞ്ഞു. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കണ്ടാൽ അറിയുന്ന 13 പേർക്കെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
