തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സർക്കാർ ഉടമസ്ഥതയിൽ പൈലറ്റ് പ്രോജക്ടായി 2022 ൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ തുടങ്ങിയ ഓൺലൈൻ ഓട്ടോ / ടാക്സി പദ്ധതിയായ 'കേരള സവാരി'ക്ക് നവംബർ നാല് ചൊവ്വാഴ്ച ഫ്ലാഗ് ഓഫ് ചെയ്ത് തുടക്കം കുറിക്കും.
ഈ വർഷം ഏപ്രിൽ മാസം മുതൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയാണ് പദ്ധതി ഫ്ലാഗ് ഓഫിന് തയ്യാറായത്.
മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഏറെ വ്യത്യസ്തമായി സബ്സ്ക്രിപ്ഷൻ രീതിയിലാകും കേരള സവാരി പ്രവർത്തിക്കുക. ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും ഏറെ പ്രയോജന പ്രദമാകുന്ന കേരള സവാരിയുടെ ഫ്ലാഗ് ഓഫ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാവും കേരള സവാരിയുടെ സേവനം ലഭിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
