പത്തനംതിട്ട: ചെന്നീർക്കരയിൽ മുലപ്പാൽ നെറുകയിൽ കയറി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം.പത്തനംതിട്ട ചെന്നീർക്കര ഊന്നുകൽ തൃക്കുന്നപുരം സതിഭവനത്തിൽ സാജൻ-സോഫി ദമ്പതികളുടെ മകൻ സായിയാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം നടന്നത്.പാൽ കൊടുത്തശേഷം കുഞ്ഞിനെ ഉറക്കാൻ കിടത്തിയതായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുശേഷം കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെത്തുടർന്ന് രക്ഷിതാക്കൾ നല്ലാനിക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.തുടർന്ന് വിദഗ്ധ ചികിത്സക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.ഇതിനിടെ, കുട്ടി മരണപ്പെടുകയായിരുന്നു.
കോന്നി മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയശേഷം കുഞ്ഞിന്റെ മൃതശരീരം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
