ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം കാഴ്ച്ചവയ്ക്കുന്ന കേരളാഘോഷം എം.ടി. നഗറിൽ; തമ്പി ആന്റണി, സോഹൻലാൽ അതിഥികൾ. കേരളാ ഡെ ആഘോഷ ചെയർമാൻ രാജൻ സാമുവേൽ നേതൃത്വം നൽകുന്നു. ബിനു മാത്യൂ (ടി.കെ.എഫ്. ചെയർമാൻ), സാജൻ വർഗീസ് ( ജനറൽ സെക്രട്ടറി), ജോർജ് ഓലിക്കൽ (ട്രഷറർ), വിൻസന്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോഡിനേറ്റർ) എന്നിവരുടെ സാരഥ്യത്തിലാണ് ആഘോഷങ്ങൾ.
'കേരളത്തിന്റെ തിരിച്ചറിവുകൾ' എന്ന് വിഷയത്തിൽ തമ്പി ആന്റണിയും, 'കേരളം പുന:നവീകരിക്കുവാൻ സിനിമയും തീയേറ്ററും', എന്ന വിഷയത്തിൽ സോഹൻലാലും കേരള ദിനാശംസാ സന്ദേശങ്ങൾ നൽകി പ്രസംഗിക്കും. ഫിലഡൽഫിയയിലെ പമ്പകമ്മ്യൂണിറ്റി ഹാളിലാണ്, വിഖ്യാത എഴുത്തുകാരനും, ചലച്ചിത്ര ലെജന്റുമായ, 'എം.ടി. വാസുദേവൻ നായരോടുള്ള ആദരവായിട്ട്', 'എം.ടി. നഗർ' ക്രമീകൃതമാകുന്നത്. നവംബർ 2, ഞായറാഴ്ച്ച വൈകുന്നേരം നാലു മണിയ്ക്ക് ആഘോഷങ്ങൾ ആരംഭിക്കും. Address: 9726 Bustleton Avenue, Philadelphia, 19115.
അമേരിക്കൻ മലയാളികളുടെ സമകാലിക വർഷങ്ങളിലെ ബഹുമുഖ വ്യക്തിത്വ സൂചകമായി വളർന്ന തമ്പി ആന്റണി, എഴുത്തുകാരൻ, സിനിമാ നിർമാതാവ്, നടൻ, സാമൂഹ്യപ്രവർത്തകൻ, സംരംഭകൻ, എന്നീ നിലകളിൽ അറിയപ്പെടുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി നാൽപ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 'ബിയോണ്ട് ദ് സോൾ' എന്ന ഇംഗ്ളീഷ് ചിത്രത്തിലെ അഭിനയത്തിന് ഹോണലുലു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.
ഭൂതത്താൻ കുന്ന്, ഏകാന്തതയുടെ നിമിഷങ്ങൾ, കൂനമ്പാറ കവല, വാസ്കോഡ ഗാമ, പെൺ ബൈക്കർ, മരക്കിഴവൻ, ഡോഗ് വാക്കർ, പ്രവാസകഥകൾ, നയൻ ഇലവൻ, ഇടിച്ചക്ക പ്ളാമൂട് പോലീസ് സ്റ്റേഷൻ, മല ചവിട്ടുന്ന ദൈവങ്ങൾ, സിനിമയും ഞാനും എന്നീ കൃതികൾ രചിച്ചു. കലാകൗമുദി അവാഡ്, ബഷീറ് അവാഡ്, മനീഷി നാടക അവാഡ് എന്നീ പുരസ്കാരങ്ങൾ നേടി. ഇവൻ മേഘ രൂപൻ, പറുദീസ്സ, മൺസൂൺ മാങോസ്, കൽക്കട്ട ന്യൂസ് എന്നിങ്ങനെ വിവിധ സിനിമകൾ നിർമ്മിച്ചു. സാൻഫ്രാൻസിസ്കോയിൽ താമസം. സിവിൽ എഞ്ചിനീറിങ് ബിരുദധാരി. കേരളാ പി.ഡബ്ള്യൂ.ഡിയിൽ എഞ്ചിനിയറായിരുന്നിട്ടുണ്ട്.
മലയാളത്തിലെ പ്രശസ്ത യുവ എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമാണ് സോഹൻലാൽ. സാഹിത്യപരമായ ആഴം, ദൃശ്യപ്രധാനമായ കഥപറച്ചിൽ, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവയുടെ സമ്മിശ്രണം സോഹൻലാലിനെ മലയാള മാധ്യമങ്ങളിലെ അപൂർവ വ്യക്തിയാക്കുന്നു. പരമ്പരാഗത ആഖ്യാനങ്ങളെയും ആധുനിക രൂപങ്ങളെയും ബന്ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ കൃതികൾ, കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക, കാവ്യ പൈതൃകത്തിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ്.
തിരുവനന്തപുരത്ത് ജനിച്ച സോഹൻലാൽ, നിലവിൽ കേരളത്തിലെ ഏറ്റവും വൈവിധ്യമാർന്ന കഥാകൃത്തുക്കളിൽ ഒരാളാണ്. അവാർഡ് നേടിയ, 'ഓർക്കുക വല്ലപ്പോഴും (തിലകൻ അഭിനയിച്ച ചിത്രം)', 'പേടകം', 'കഥവീട്', 'ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി', ' അപ്പു ഇൻ സേർച്ച് ഓഫ് ട്രൂത്ത്', ' സ്വപ്നങ്ങൾ പൂക്കുന്ന കാട്', ' ഇവ', തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്ത കവയത്രി 'മാധവിക്കുട്ടിയുടെ കഥയെ' ആസ്പദമാക്കി നിർമ്മിച്ച സോഹൻലാലിന്റെ ടെലിഫിലിം 'നീർമാതളത്തിന്റെ പൂക്കൾ', നിരവധി സംസ്ഥാന അവാർഡുകൾ നേടി. സിനിമയ്ക്ക് പുറമേ, 'ലൈംലൈറ്റ്', 'അമ്മമരം' തുടങ്ങിയവാണ് സോഹൻ ലാലിന്റെ പ്രധാന സാഹിത്യകൃതികൾ.
എഴുത്തുകാരനും ഗാനരചയിതാവുമാണ്. ദൂരദർശനിൽ പ്രൊഡക്ഷൻ അസ്സിസ്റ്റന്റായും സ്ക്രിപ്റ്റ് റൈറ്റർ ആയും തുടക്കം. ഇന്ത്യാ വിഷൻ, മിഡിൽ ഈസ്റ്റ് ടെലിവിഷൻ, ജീവൻ ടിവി, അമൃത ടിവി എന്നിവയിൽ ഡയറക്ടർ ഓഫ് പ്രോഗ്രാംസ് ആയിരുന്നു.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുൻ ചെയർമാന്മാരായ ജോബീ ജോർജ്, ജോർജ് നടവയൽ, അലക്സ് തോമസ്, സുധാ കർത്താ, ഫീലിപ്പോസ് ചെറിയാൻ, ജീമോൻ ജോർജ്, റോണി വർഗീസ്, സുരേഷ് നായർ, സുമോദ് നെല്ലിക്കാലാ, അഭിലാഷ് ജോൺ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ തോമസ് പോൾ, പ്രോഗ്രാം പ്രൊഡ്യൂസർ അരുൺ കോവാട്ട്, കർഷകരത്നാ കോഡിനേറ്റർമാരായ ജോൺ പണിക്കർ, ജോർജുകുട്ടി ലൂക്കോസ്, ജോയിന്റ് ട്രഷറാർ അലക്സ് ബാബു, വിമൻസ് ഫോറം ചെയർ ആഷാ അഗസ്റ്റിൻ, ആഘോഷസമിതി കോഡിനേറ്റർമാരായ ബ്രിജിറ്റ് വിൻസന്റ്, ശോശാമ്മ ചെറിയാൻ, സെലിൻ ഓലിക്കൽ എന്നിവർ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളാ ഡേ ആഘോഷങ്ങൾക്ക് ഏകോപനം നിർവഹിക്കുന്നു.
ജോർജ് നടവയൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
