തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിന് ആളുകളെ എത്തിക്കാന്‍ ക്വാട്ട നിശ്ചയിച്ച് നല്‍കിയ ഉത്തരവ് പുറത്ത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നിര്‍ദേശ പ്രകാരമാണ് ചടങ്ങിലേക്ക് ആളെ കൂട്ടാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ക്വാട്ട നിശ്ചയിച്ചുകൊണ്ടുള്ള ജോയിന്റ് ഡയറക്ടറുടെ കത്ത്.
ദാരിദ്ര്യ വിമുക്ത പ്രഖ്യാപനമെന്ന സുപ്രധാന പരിപാടിക്ക് സ്വാഭാവിക പങ്കാളിത്തം ഉറപ്പാക്കുന്നതിന് പകരം, കൃത്രിമമായി ആളുകളെ എത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ബന്ധിത ക്വാട്ട ഏര്‍പ്പെടുത്തിയത് വിവാദമായിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കുമായാണ് തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കത്ത് അയച്ചത്.
ജില്ലാടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിശ്ചയിച്ച ക്വാട്ട ഇങ്ങനെ:
ഗ്രാമ പഞ്ചായത്ത്- 200 പേര്‍
ബ്ലോക്ക് പഞ്ചായത്ത്- 100 പേര്‍
മുന്‍സിപ്പാലിറ്റി- 300 പേര്‍
കൂടാതെ തിരുവനന്തപുരം നഗരസഭയില്‍ നിന്ന് മാത്രം 10,000 പേരെ പരിപാടിക്കെത്തിക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ പരിപാടികള്‍ക്ക് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പങ്കെടുപ്പിക്കാന്‍ ക്വാട്ട നിശ്ചയിക്കുന്നത് പതിവാണെങ്കിലും, പൊതുജനങ്ങളെ ക്വാട്ട വച്ച് നിര്‍ബന്ധപൂര്‍വം എത്തിക്കാന്‍ ശ്രമിക്കുന്നത് പദ്ധതിയുടെ ജനകീയ അടിത്തറ ചോദ്യം ചെയ്യുന്ന ഒന്നായി മാറിയിരിക്കുകയാണെന്നാണ് ആക്ഷേപം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
