കൽപ്പറ്റ: വയനാട്ടില്‍ ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയ പത്താംക്ലാസുകാരൻ പുഴയില്‍ മുങ്ങി മരിച്ചു.മേപ്പാടി പാലവയല്‍ അനില്‍-രമ്യ ദമ്പതികളുടെ മകന്‍ ആര്യദേവ് (14) ആണ് മരിച്ചത്.
പൊഴുതന പെരുങ്കോട മുത്താറിക്കുന്ന് ഭാഗത്തെ പുഴയില്‍ വെച്ചാണ് ആര്യദേവ് അപകടത്തിൽപ്പെട്ടത്.ബന്ധുവീട്ടിലേക്ക് എത്തിയ കുട്ടി കുളിക്കാനായി പുഴയിലിറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വിവരം.ആദ്യം വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഒരു മണിക്കൂറിലധികം നേരം കുഞ്ഞിനായി തിരച്ചില്‍ നടത്തിയതിന് ശേഷമാണ് ആര്യദേവിനെ കണ്ടെത്താനായത്.ഉടൻ തന്നെ വൈത്തിരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
മൃതദേഹം വൈത്തിരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.നാളെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
