നാല് വയസുകാരിയെ പീഡിപ്പിച്ചു; ബന്ധുവായ 25 കാരന് ജീവപര്യന്തം തടവ്

NOVEMBER 1, 2025, 11:21 AM

ആഗ്ര: ബന്ധുവായ നാല് വയസുകാരിയെ അതിക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 25 കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഫിറോസാബാദിലാണ് സംഭവം. ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

ജൂലൈ ആറിനായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു പ്രതി. മാതാവ് ഉറങ്ങിക്കിടന്ന നേരത്ത് ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതി കുട്ടിയേയും കൊണ്ട് സ്വന്തം വീട്ടിലേയ്ക്ക് പോകുകയായിരുന്നു. അവിടെ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നുവെന്ന് അഡീഷണല്‍ ഗവണ്‍മെന്റ് കൗണ്‍സല്‍ അവദേശ് ഭരദ്വാജ് പറഞ്ഞു. 

അതേസമയം പെണ്‍കുട്ടിയുടെ അമ്മയുമായി തനിക്ക് ബന്ധമുണ്ടെന്ന് പ്രതി സമ്മതിച്ചു. നേരത്തെ യുവതിയുടെ കുടുംബത്തോടൊപ്പം പ്രതിയും താമസിച്ചിരുന്നു. പിന്നീട് വാടക വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നുവെന്നാണ് വിവരം. ഉറക്കമുണര്‍ന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം യുവതി അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയുടെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. 

സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് ചോരയൊലിക്കുന്ന നിലയില്‍ അബോധാവസ്ഥയിലായിരുന്നു കുട്ടി. സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. പത്ത് ദിവസത്തോളം കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായി ഡോക്ടര്‍മാരെ ഉദ്ധരിച്ച് കോടതി രേഖയില്‍ പറയുന്നു.

സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കുന്നത്. തുടര്‍ന്ന് ബിഎന്‍എസ് സെക്ഷന്‍ 65 (2), പോക്‌സോ അടക്കം ചുമത്തി എഫ്‌ഐആര്‍ രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ അതേദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ബിഎന്‍എസ് സെക്ഷന്‍ 109, ആയുധനിയമം അടക്കം ചേര്‍ത്ത് മറ്റൊരു എഫ്‌ഐആറും ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തു.

സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ സംഭവം നടന്ന് 30 ദിവസത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടിയുടെ അമ്മയുമായുള്ള അവിഹിത ബന്ധം ഭര്‍ത്താവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് തനിക്കെതിരേ ഇയാള്‍ ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതി വാദിച്ചത്. എന്നാല്‍ മെഡിക്കല്‍ രേഖകള്‍ ഈ വാദത്തെ തള്ളിക്കളഞ്ഞു.

സെഷന്‍സ് ജഡ്ജി മുംതാസ് അലിയാണ് വിധി പ്രസ്താവിച്ചത്. മനുഷ്യത്വരഹിതവും പൊറുക്കാനാകാത്തതുമെന്ന് ജഡ്ജി സംഭവത്തെ വിശേഷിപ്പിച്ചു. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പണം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam