തിരുവനന്തപുരം: പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ.
സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരുമായി ചർച്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി. സെക്രട്ടേറിയറ്റിലെ പൊതുവായ പ്രശ്നങ്ങളും വിവിധ വകുപ്പുകളിലെ പ്രശ്നങ്ങളും മുഖ്യമന്ത്രി അവലോകനം ചെയ്തു.
സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുമുള്ള നിർദ്ദേശങ്ങളും സെക്രട്ടറിമാർ സമർപ്പിച്ചു.
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്നും നിർദേശങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. വകുപ്പുകളുടെ ഫയൽ നീക്കം കാര്യക്ഷമമാക്കാനും നടപടികൾ സ്വീകരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
