തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ എത്തുമെന്ന് മകൻ സജീബ് വാസിദ്

AUGUST 9, 2024, 11:45 AM

ദില്ലി: തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലദേശിലേക്കു തിരികെപ്പോകുമെന്ന് മകൻ സജീബ് വസീദ് ജോയ് അറിയിച്ചു.

ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സജീബ് ഇക്കാര്യം വ്യക്തമാക്കിയത്. 

 അമ്മ തൽക്കാലം ഇന്ത്യയിലാണ്. പക്ഷേ ഇടക്കാല സർക്കാർ പൊതു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യുമ്പോൾ അമ്മ തീർച്ചയായും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് സജീബ് വാസിദ് ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

vachakam
vachakam
vachakam

 ഇടക്കാല സർക്കാരിനെ നയിക്കാൻ ഇന്നലെയാണ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ തലവനായി അധികാരമേറ്റത്. 

 ആഴ്ചകൾ നീണ്ട പ്രക്ഷോഭത്തെത്തുടർന്ന് തിങ്കളാഴ്ചയാണ് അവർ രാജിവച്ച് രാജ്യം വിട്ടത്. അതേസമയം ഇടക്കാല സർക്കാരിൽ ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് പ്രാതിനിധ്യമില്ല.  


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam