റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടർ:  അട്ടിമറിയെന്ന് സംശയം

SEPTEMBER 9, 2024, 11:50 AM

കാണ്‍പുർ: ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വൻദുരന്തം. റെയില്‍വേ പാളത്തില്‍ ഗ്യാസ് സിലിണ്ടർവെച്ചാണ് ട്രെയിൻ മറിക്കാൻ ശ്രമം നടന്നത്. 

പ്രയാഗ്രാജ്-ഭിവാനി കാളിന്ദി എക്സ്പ്രസിന് നേർക്കാണ് പാളംതെറ്റിക്കാനുള്ള ശ്രമം നടന്നത്. ഉത്തർപ്രദേശിലെ കാണ്‍പുരില്‍ തിങ്കളാഴ്ച രാവിലെ 08.20-ഓടെ ആയിരുന്നു സംഭവം. 

പ്രയാഗ്രാജില്‍നിന്ന് ഹരിയാണയിലെ കളിന്ദിയിലേക്ക് പുറപ്പെട്ട ട്രെയിൻ കാണ്‍പുരിലെ മുദേരി ഗ്രാമത്തിലെത്തിയപ്പോള്‍ പാളത്തില്‍ ഒരു ഗ്യാസ് സിലിണ്ടർ ഇരിക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. 

vachakam
vachakam
vachakam

ഉടൻതന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചു. ട്രെയിൻ, സിലിണ്ടറില്‍ തട്ടുകയും അത് പാളത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. സിലിണ്ടറില്‍ തട്ടി അല്‍പസമയത്തിനു ശേഷം ട്രെയിൻ നില്‍ക്കുകയും ചെയ്തു.

 സിലിണ്ടറിനെ കൂടാതെ ഒരു കുപ്പി പെട്രോള്‍, തീപ്പെട്ടി, സംശയാസ്പദമായ മറ്റു ചില വസ്തുക്കള്‍, ഒരു ബാഗ് എന്നിവ കൂടി ആർ.പി.എഫും ഉത്തർ പ്രദേശ് പോലീസും നടത്തിയ പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam