ഓട്ടോ ഡ്രൈവര്‍ കാറിടിച്ച് മരിച്ചു; അപകടം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങവെ 

SEPTEMBER 9, 2024, 11:43 PM

തിരൂര്‍: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ഓട്ടോ ഡ്രൈവര്‍ കാറിടിച്ചു മരിച്ചു. തിരൂര്‍ വട്ടത്താണി ആലിന്‍ചുവട് സ്വദേശി വാക്കാട്ട് വീട്ടില്‍ വിനോദ്കുമാര്‍ (49) ആണ് മരിച്ചത്.

നടുവിലങ്ങാടിയില്‍ വച്ച് ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. തിരൂരില്‍ നിന്ന് താനൂരിലേക്ക് പോവുകയായിരുന്ന കാറാണ് വിനോദിനെ ഇടിച്ചത്. പൊലീസെത്തി തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏറെക്കാലമായി തിരൂര്‍ നഗരത്തില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്വന്തം വീടെന്ന സ്വപ്നത്തിന് തറക്കല്ലിട്ട ദിവസമാണ് അപകടം സംഭവിച്ചത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പിതാവ്: ശ്രീധരന്‍, മാതാവ്: ശ്രീമതി, ഭാര്യ:റീജ, മക്കള്‍: വിജിത്ത്,റിജിത്ത്,റിജിന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam