മോസ്‌കോ: റഷ്യയിലെ കസാനിൽ ഉക്രേനിയൻ ഡ്രോൺ ആക്രമണം. 9/11 ആക്രമണത്തിന് സമാനമായ ആക്രമണം നടന്നെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഉക്രേനിയൻ ഡ്രോൺ കസാനിലെ ബഹുനില കെട്ടിടങ്ങളിൽ ഇടിച്ചു കയറുന്ന ഒരു വീഡിയോ റഷ്യൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ആക്രമണത്തില്‍ എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല.
കാസനില്‍ ഉക്രൈന്റെ എട്ട് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആറു ഡ്രോണുകള്‍ ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളിലാണ് പതിച്ചിരിക്കുന്നത്.
ഒരു ഡ്രോൺ വെടിവെച്ചിട്ടതായി കസാൻ ഗവർണറും അറിയിച്ചു. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്ന് 800 കിലോമീറ്റർ അകലെയാണ് കസാൻ.
അതേ സമയം കാസൻ വിമാനത്താവളത്തില്‍നിന്നുള്ള സർവീസുകള്‍ നിർത്തിവെച്ചിട്ടുണ്ട്. അതിനിടെ, റഷ്യ കഴിഞ്ഞ ദിവസം 113 ഡ്രോണുകള്‍ അയച്ചിരുന്നുവെന്ന ആരോപണവുമായി ഉക്രൈനും രംഗത്തെത്തിയിട്ടുണ്ട്.
⚡️ Drones attack Kazan high-rise building, residents evacuated pic.twitter.com/p6ZBHoRjqj
— RT (@RT_com) December 21, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്