ജീവിത പ്രയാസങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന കേരളീയ സമൂഹത്തെ വൈദ്യുതി ചാർജ് വീണ്ടും വർദ്ധിപ്പിച്ച് കൊണ്ട് ദുരന്തത്തിലേക്ക് തള്ളി വിടുന്ന പിണറായി സർക്കാർ ഭരണഘടന ലംഘനം ചെയ്തിരിക്കുകയാണെന്ന് സി.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ആർ.എൻ.നമ്പീശൻ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
തൃശൂർ ഏരിയ സെക്രട്ടറി ജോസ് മാറോക്കി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിൽവട്ടം മണ്ഡലം കമ്മറ്റി പ്രസിഡന്റായ നിഖിൽ സതീശൻ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.പ്രസാദ്, ശശി നെട്ടിശ്ശേരി, എസ്. സജിത്ത്, ബിജു ചിറയത്ത്, ഉഷ കുമാരി എന്നിവർ പ്രസംഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്