തൃശ്ശൂര്‍: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് എന്തിനെന്ന ചോദ്യത്തിന് മൂന്ന് പേർക്കേ മറുപടി പറയാൻ കഴിയുയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍.
അതിൽ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണ്. ദൂതനായി എഡിജിപിയെ അയച്ചുവെങ്കില്‍ എന്തിനെന്ന് മുഖ്യമന്ത്രി പറയണം.
രണ്ട് എഡിജിപിയാണ്. എന്തിന് ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന് അദ്ദേഹം വ്യക്തമാക്കണം.
അല്ലെങ്കില്‍ എഡിജിപി എന്തിനാണ് തന്നെ കണ്ടതെന്ന് ആർഎസ്എസ് നേതാവ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാവിന് ആർ എസ് എസിനെ എന്നു മുതൽ അയിത്തമായി തുടങ്ങിയത്? ഈ സതീശൻ ആണ് RSS നെയും BJP നെയും ഹിന്ദു സ്നേഹം പഠിപ്പിക്കുന്നതെന്നും വി മുരളീധരന്‍ പരിഹസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്