ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു!

JANUARY 7, 2025, 10:10 AM

ആർ. ശ്രീകണ്ഠൻ നായർക്ക് മാധ്യമശ്രീ, ധന്യ രാജേന്ദ്രന് മാധ്യമരത്‌ന, കേരള മീഡിയ അക്കാഡമിക്ക് വിശിഷ്ട പുരസ്‌കാരം.

കൊച്ചി: നോർത്തമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങളാണ് ഇന്നലെ (ജനുവരി 6) കൊച്ചിയിൽ പ്രഖ്യാപിച്ചത്. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറാണ് പുരസ്‌കാരങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചത്.

പത്രം, ടെലിവിഷൻ, ഓൺലൈൻ, റേഡിയോ, ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കുന്നത് ഈ വർഷത്തെ അവാർഡുകളുടെ മറ്റൊരു പ്രത്യകത ആണെന്ന് സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു.  മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്ന പയനിയർ അവാർഡ് 2025 ഈ വർഷത്തെ അവാർഡുകളുടെ തിളക്കം കൂട്ടുന്നു എന്ന് പ്രസ് ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു (2026 -27) വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

ജനുവരി പത്താം തിയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരള സർക്കാരിന്റെ ഡൽഹിയിലെ സ്‌പെഷ്യൽ ഓഫീസർ പ്രൊ. കെ.വി. തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം.എൽ.എമാരായ മോൻസ് ജോസഫ്, അൻവർ സാദത്, മാണി സി. കാപ്പൻ, റോജി എം. ജോൺ, ടി.ജെ. വിനോദ്, മാത്യു കുഴൽനാടൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, ചാണ്ടി ഉമ്മൻ,  മുൻ എം.പി. സെബാസ്റ്റ്യൻ പോൾ, ബി.ജെ.പി. നേതാവ് എം.ടി. രമേശ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

മാധ്യമശ്രീ പുരസ്‌കാരത്തിന് ഒരു ലക്ഷവും, മാധ്യമ രത്‌നക്ക് അൻപതിനായിരവും, പയനിയർ അവാർഡ്, മീഡിയ എക്‌സലൻസ് പുരസ്‌കാരങ്ങൾക്കും ക്യാഷ് അവാർഡും, ഫലകവും, പ്രശസ്തി പത്രവും നൽകുന്നതാണ്.  പ്രശസ്ത മാധ്യമ പ്രവർത്തകനായ ജേക്കബ് ജോർജ്, മുൻ ദൂരദർശൻ പ്രോഗ്രാം മേധാവി ജി.സാജൻ, ഇന്ത്യ പ്രസ് ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവർ അടങ്ങുന്ന ജൂറിയാണ്. നൂറുകണക്കിന് അപേക്ഷകരിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.

vachakam
vachakam
vachakam

അഡ്‌വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, ഇന്ത്യ പ്രസ് ക്ലബ് ട്രഷറർ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്‌വൈസറി ബോർഡ് അംഗങ്ങളും ഈ അവാർഡ് ദാന ചടങ്ങിന് ചുക്കാൻ പിടിക്കുന്നു.

മാധ്യമശ്രീ പുരസ്‌കാര ചടങ്ങിന്റെ  മുഖ്യ സ്‌പോൺസർ (പ്ലാറ്റിനം ഇവന്റ്) പ്രശസ്ത സംരഭകരായ സാജ് ഏർത്  ഗ്രൂപ്പിന്റെ സാജനും, മിനി സാജനും ആണ്. കഴിഞ്ഞ നിരവധി വർഷങ്ങളായി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയുടെ ഭാഗമാകുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്ന് സാജനും മിനിയും പറഞ്ഞു. ഇതോടൊപ്പം എലീറ്റ് സ്‌പോൺസർമാരായ വർക്കി എബ്രഹാം, ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ, ഹെൽത് കെയർ പാർട്ണർ ബിലീവേഴ്‌സ് ചാരിറ്റി ഹോസ്പിറ്റൽ, എഡ്യൂകേഷൻ പാർട്ണർ റാണി തോമസ്, ബെറാക എലൈറ്റ് എഡ്യൂക്കേഷൻ, ഗോൾഡ് സ്‌പോൺസർമാരായ നോഹ ജോർജ് ഗ്ലോബൽ കൊളിഷൻ, ജോൺ പി. ജോൺ കാനഡ, ദിലീപ് വർഗീസ്, അനിയൻ ജോർജ്, സിൽവർ സ്‌പോൺസർമാരായ സജിമോൻ ആന്റണി, ബിനോയ് തോമസ്, ജെയിംസ് ജോർജ് എന്നിവരും ജോൺസൻ ജോർജ്, വിജി എബ്രഹാം എന്നിവർ ബ്രോൻസി സ്‌പോൺസർമാരും, ജേർണലിസം സ്റ്റുഡന്റസ് സപ്പോർട്ട് ജിജു കുളങ്ങര എന്നിവരും ഈ പ്രോഗ്രാമിന്റെ പ്രായോജകരാണ്.

അവാർഡ് ജേതാക്കളുടെ വിവരങ്ങൾ ചുവടെ.
'മീഡിയ എക്‌സലൻസ് അവാർഡ് 2025'
കെ.ജി. കമലേഷ്
മികച്ച ടെലിവിഷൻ ന്യൂസ് റിപ്പോർട്ടർ
ഏഷ്യാനെറ്റ് ന്യൂസ്

vachakam
vachakam
vachakam

രഞ്ജിത്ത് രാമചന്ദ്രൻ
മികച്ച വാർത്താ അവതാരകൻ  MALE
വാർത്ത 18 / കേരളം

മാതു സജി
മികച്ച വാർത്താ അവതാരക  FEMALE
മാതൃഭൂമി ന്യൂസ് ടി.വി

അപർണ വി.
മികച്ച വാർത്താ നിർമ്മാതാവ്
റിപ്പോർട്ടർ ചാനൽ

ടോം കുര്യാക്കോസ്
മികച്ച അന്വേഷണാത്മക പത്രപ്രവർത്തകൻ
ന്യൂസ് 18 / കേരളം

സിന്ധുകുമാർ
മികച്ച ന്യൂസ് ക്യാമറാമാൻ
മനോരമ ന്യൂസ് ചാനൽ

ലിബിൻ ബാഹുലേയൻ
മികച്ച വീഡിയോ ന്യൂസ് എഡിറ്റർ
ഏഷ്യാനെറ്റ് ന്യൂസ്

അജി പുഷ്‌കർ
ന്യൂസ് ചാനലിലെ മികച്ച സാങ്കേതിക ക്രിയേറ്റീവ് വ്യക്തി
റിപ്പോർട്ടർ ടി.വി

സെർഗോ വിജയരാജ്
മികച്ച വിനോദ പരിപാടിയും നിർമ്മാതാവും
'സ്റ്റാർ സിംഗർ' / ഏഷ്യാനെറ്റ്

ഷില്ലർ സ്റ്റീഫൻ
മലയാള മികച്ച വാർത്താ റിപ്പോർട്ടർ / പ്രിന്റ്
സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്  മലയാള മനോരമ

എൻ.ആർ. സുധർമ്മദാസ്
മികച്ച ഫോട്ടോഗ്രാഫർ / പ്രിന്റ്
കേരളകൗമുദി

ഗോകുൽ വേണുഗോപാൽ
മികച്ച യുവ പത്രപ്രവർത്തകൻ - (MALE)
ജനം ടി.വി

അമൃത എ.യു
മികച്ച യുവ പത്രപ്രവർത്തക - (FEMALE)
മാതൃഭൂമി ഓൺലൈൻ ന്യൂസ്

ആർ.ജെ. ഫസ്ലു
മികച്ച റേഡിയോ ജേർണലിസ്റ്റ് ജോക്കി
എ.ആർ.എൻ. ന്യൂസ്  /ഹിറ്റ് എഫ് എം /ദുബായ്

'ദി ക്യൂ'
മികച്ച ഓൺലൈൻ വാർത്താ പോർട്ടൽ
മനീഷ് നാരായണൻ, ചീഫ് എഡിറ്റർ

തിരുവനന്തപുരം പ്രസ് ക്ലബ്
ഈ വർഷത്തെ മികച്ച പ്രസ് ക്ലബ്  2024 -25

പ്രത്യേക ജൂറി അവാർഡ്
ബി. അഭിജിത്ത്
എക്‌സിക്യൂട്ടീവ് എഡിറ്റർ, എ.സി.വി ന്യൂസ്

പ്രത്യേക ജൂറി അവാർഡ്
രാജേഷ് ആർ. നാഥ്
പ്രൊഡ്യൂസർ /വിശ്വസിച്ചോ ഇല്ലയോ / ഫ്‌ളവേഴ്‌സ് ടി.വി

'പയനിയേഴ്‌സ് ഇൻ മീഡിയ 2025'
ഡോ. ജോർജ് മരങ്ങോലി
എഡിറ്റർ /പ്രഭാതം / വടക്കേ അമേരിക്കയിലെ ആദ്യത്തെ മലയാള പത്രം

'പയനിയേഴ്‌സ് ഇൻ മീഡിയ 2025'
പേഴ്‌സി ജോസഫ്
ഡയറക്ടർ ക്രീയേറ്റീവ് കമ്മ്യൂണിക്കേഷൻ ആൻഡ് പോസ്റ്റ് പ്രൊഡക്ഷൻ
ഏഷ്യാനെറ്റ്

'പയനിയേഴ്‌സ് ഇൻ മീഡിയ 2025'
അനിൽ നമ്പ്യാർ
പ്രോഗ്രാം & കറന്റ് അഫേഴ്‌സ്
ജനം ടിവി

'പയനിയേഴ്‌സ് ഇൻ മീഡിയ 2025'
എൻ.പി. ചന്ദ്രശേഖരൻ
കൺസൾറ്റന്റ്, ന്യൂസ് ആൻഡ് കറന്റ് അഫയേഴ്‌സ്
കൈരളി ടി.വി

'പയനിയേഴ്‌സ് ഇൻ മീഡിയ 2025'
പി.ശ്രീകുമാർ
ഓൺലൈൻ എഡിറ്റർ, ജന്മഭൂമി

'പയനിയേഴ്‌സ് ഇൻ മീഡിയ 2025'
പ്രമോദ് രാമൻ
എഡിറ്റർ, മീഡിയ വൺ

'പയനിയേഴ്‌സ് ഇൻ മീഡിയ 2025'
സി.എൽ. തോമസ്
മുതിർന്ന പത്രപ്രവർത്തകൻ
ഡയറക്ടർ, ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻസ്
കേരള മീഡിയ അക്കാദമി

വിശിഷ്ട പുരസ്‌കാരം
കേരള മീഡിയ അക്കാദമി
ആർ.എസ്. ബാബു
ചെയർമാൻ

'മാധ്യമരത്‌ന'
ധന്യ രാജേന്ദ്രൻ
ചീഫ് എഡിറ്റർ, ദി ന്യൂസ് മിനിറ്റ്

'മാധ്യമശ്രീ'
ആർ.ശ്രീകണ്ഠൻ നായർ
ചീഫ് എഡിറ്റർ  /24 വാർത്ത
മാനേജിംഗ് ഡയറക്ടർ /ഫ്‌ളവേഴ്‌സ് ടി.വി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam