ഷിക്കാഗോ: നാല്പതാമത് പെന്തക്കോസ്റ്റൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കയുടെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ ഓൺലൈൻ പ്രാർത്ഥനയ്ക്ക് ജനുവരി 19ന് സെലിബ്രേഷൻ ചർച്ചിൽ വച്ച് ആരംഭം കുറിക്കും. വൈകിട്ട് അഞ്ചരമണിക്ക് ആരംഭിക്കുന്ന സമ്മേളനം നാഷണൽ കൺവീനർ ജോർജ് കെ. സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്യും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ സൂം പ്ലാറ്റ്‌ഫോമിലൂടെ പ്രാർത്ഥനയിൽ പങ്കുചേരും. നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി.വി. മാമൻ ലോക്കൽ പ്രയർ കമ്മിറ്റിയോട് ചേർന്ന് തുടർ പദ്ധതികൾ ആവിഷ്‌കരിക്കും. 2026ൽ ഷിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിന്റെ ലോഗോയുടെ ഔദ്യോഗിക പ്രകാശനവും വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും കൺവീനർ നിർവഹിക്കും.
ഇതോടനുബന്ധിച്ച് കേരള ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി നാഗൽ കീർത്തന അവാർഡിന് അർഹനായ പാസ്റ്റർ സാംകുട്ടി മത്തായിക്കുള്ള അവാർഡ് വിതരണവും ഷിക്കാഗോയിലെ സീനിയർ മിനിസ്റ്റേഴ്‌സായ പാസ്റ്റർ ജോസഫ് കെ. ജോസഫ്, പാസ്റ്റർ പി.സി. മാമ്മൻ, പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ, പാസ്റ്റർ പി.വി. കുരുവിള എന്നിവരെ ആദരിക്കുന്നതിനുള്ള ചടങ്ങും ഉണ്ടായിരിക്കും.
പ്രശസ്ത ക്രൈസ്തവ സാഹിത്യകാരൻ റവ. ജോർജ് മാത്യു പുതുപ്പള്ളി അച്ഛൻ മുഖ്യ അതിഥി ആയിരിക്കും.
കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്