ഡൽഹി തെരഞ്ഞെടുപ്പോടെ 'ഇൻഡ്യാ' സഖ്യത്തിലെ വിള്ളൽ തെളിയുന്നു

JANUARY 9, 2025, 12:12 AM

ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരേ അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക ലാംബയാണ് കളത്തിലിറക്കിയാണ് കോൺഗ്രസ് ആദ്യവെടി പൊട്ടിച്ചത്. എന്നാൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കുമാത്രമേ കഴിയു എന്നാണ് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറയുന്നത്. മമതാ ബാനർജിയും അതുതന്നെ പറയുന്നു. അതോടെ ഇൻഡ്യാ' സഖ്യത്തിലെ തമ്മിലടി കൂടുതൽ ശക്തമായി മാറിയിരിക്കുകയാണ്.

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡെൽഹി ഉൾപ്പെടുന്ന കേന്ദ്രഭരണ പ്രദേശം ആണ് ഡൽഹി. 1.7 കോടി ജനസംഖ്യയുള്ള ഡെൽഹി, ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ്. രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിൽ പ്രത്യേക പദവിയാണ് ഡെൽഹിക്കുള്ളത്. ന്യൂഡെൽഹി, ഡെൽഹി, ഡെൽഹി കന്റോൺമെന്റ് എന്നിങ്ങനെ മൂന്നു നഗരപ്രദേശങ്ങളും, കുറച്ചു ഗ്രാമപ്രദേശങ്ങളും ചേരുന്നതാണ് ഡെൽഹി സംസ്ഥാനം. ഡെൽഹിയെക്കൂടാതെ സമീപ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലെ നോയ്ഡ, ഗാസിയാബാദ്, മീററ്റ് എന്നീ പ്രദേശങ്ങളും ഹരിയാനയിലെ ഫരീദാബാദ്, ഗുഡ്ഗാവ്, ബഹദൂർഗഢ്, പാനിപ്പട്ട്, രോഹ്ത്തക്ക്, സോനിപ്പട്ട്, രാജസ്ഥാനിലെ ആൾവാർ എന്നീ പ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് ദേശീയ തലസ്ഥാന മേഖല നാഷണൽ ക്യാപിറ്റൽ റിജിയൺ എന്നറിയപ്പെടുന്ന സ്ഥലം.

ഇപ്പോഴിതാ തെരഞ്ഞെടുപ്പ് അങ്കത്തിനായി കളമൊരുക്കി കാത്തിരിക്കുന്നു രാജ്യ തലസ്ഥാനം. ഡൽഹി നിയമസഭയിലേക്ക് 70 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പു നടക്കുക. ഇതോടൊപ്പം ഉത്തർപ്രദേശിലെ മിൽകിപൂരിലും തമിഴ്‌നാട്ടിലെ ഈറോഡിലും നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കും. ജനുവരി 17 വരെ നാമനിർദേശപത്രിക നൽകാം. 18ന് സൂക്ഷ്മപരിശോധന നടത്തും 20നകം പത്രിക പിൻവലിക്കാം. എന്തായാലും ഇക്കുറി 'ഇൻഡ്യാ' സഖ്യത്തിലെ വിള്ളൽ വലുതാകുന്നുവെന്ന സൂചനകൾ. ഡൽഹി മുഖ്യമന്ത്രിക്കെതിരേ അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക ലാംബയാണ് കളത്തിലിറക്കിയിരിക്കുന്നത് കോൺഗ്രസ്. ഡൽഹി കൽക്കാജി മണ്ഡത്തിലാണ് ഇവർ ഏറ്റുമുട്ടുന്നത്. അഭിഭാഷക കൂടിയായ അൽക ലാംബ പൊതുപ്രവർത്തനം ആരംഭിക്കുന്നത് 1994 ൽ കോൺഗ്രസിലൂടെയാണ്.

vachakam
vachakam
vachakam

പക്ഷേ 2013ൽ ആപ്പ് തരംഗത്തിനിടെ അൽക ആം ആദ്മിയിൽ ചേർന്നു. എന്നാൽ 2019ൽ ആംആദ്മിയോട് വിടപറയുകയും ചെയ്തു. കോൺഗ്രസ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്ന വന്ന അൽകയെ 2002ൽ അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി നിയമിച്ചു. 2003ൽ കോൺഗ്രസ് ടിക്കറ്റിൽ മോതി നഗർ നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയെങ്കിലും ബി.ജെ.പിയിലെ തലമുതിർന്ന നേതാവ് മദൻ ലാൽ ഖുറാനയോട് പരാജയപ്പെട്ടിരുന്നു. പിന്നീട് 2014 ഡിസംബറിൽ ആം ആദ്മി പാർട്ടിയിൽ ചേരാനാണ് അൽക കോൺഗ്രസിൽ നിന്ന് പുറത്തേക്കുപോരുന്നത്. 2015ൽ ചാന്ദ്‌നി ചൗക്കിൽ നിന്ന് എ.എ.പി ടിക്കറ്റിൽ ജനവിധി തേടിയ അൽക ബി.ജെ.പി സ്ഥാനാർത്ഥിയായ സുമൻ കുമാർ ഗുപ്തയെ പരാജയപ്പെടുത്തി കന്നിജയം സ്വന്തമാക്കി.  പിന്നെ അരവിന്ദ് കേജ്രിവാളും അൽകയും തമ്മിൽ അടിതുടങ്ങി തുടങ്ങിക്കഴിഞ്ഞു.

അതുപോലെ ഡൽഹിയിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ആം ആദ്മി പാർട്ടിക്കുമാത്രമേ കഴിയു എന്നാണ് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറയുന്നത്. മമതാ ബാനർജിയും അതുതന്നെ പറയുന്നു. തൃണമൂൽ കോൺഗ്രസ് ആം ആദ്മി പാർട്ടിക്ക്  പിന്തുണ പ്രഖ്യാപിച്ചതായി അരവിന്ദ് കെജ്‌രിവാൾ പറയുന്നു. 'ഡൽഹി തിരഞ്ഞെടുപ്പിൽ ടി.എം.സി ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മംമ്താ ദീദിയോട് ഞാൻ വ്യക്തിപരമായി നന്ദിയുള്ളവനാണ്. നന്ദി ദീദി. ഞങ്ങളുടെ നല്ലതും ചീത്തയുമായ സമയങ്ങളിൽ നിങ്ങൾ എപ്പോഴും ഞങ്ങളെ പിന്തുണയ്ക്കുകയും അനുഗ്രഹിക്കുകയും ചെയ്തു' കെജ്‌രിവാൾ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു വാക്കുകളാണിത്.

ഇതോടെ ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ ബ്ലോക്ക് സഖ്യകക്ഷികളുടെ പട്ടികയിൽ തൃണമൂലും ചേർന്നു. ഇതിന് മുമ്പ് സമാജ്വാദി പാർട്ടിയും ശിവസേനയും (യു.ബി.ടി) കെജ്രിവാളിന്റെ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നുവല്ലോ..!
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയായിരുന്നു ആം ആദ്മി മത്സരിച്ചത്. എന്നാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ എഎപി തീരുമാനിക്കുകയായിരുന്നു. ഭരണകക്ഷിയായ എഎപി 2015, 2020 തിരഞ്ഞെടുപ്പുകളിൽ യഥാക്രമം 67, 62 സീറ്റുകൾ നേടിയിരുന്നു. ഇപ്പോൾ തലസ്ഥാനത്ത് ഹാട്രിക് ലക്ഷ്യമിട്ടാണ് എഎപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

vachakam
vachakam
vachakam

അഴിമതി കേസിന്റെ നിഴലിൽ നിൽക്കുമ്പോൾ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ആംആദ്മി പാർട്ടിക്ക് നിർണ്ണായകമാണ്. 100 കോടിയുടെ ദില്ലി മദ്യനയ അഴിമതിയും, 46 കോടിയുടെ വസതി മോടിപിടിപ്പിക്കലും അരവിന്ദ് കെജ്രിവാളിനും, ആംആദ്മി പാർട്ടിക്കുമെതിരെ ബി.ജെ.പി ശക്തമായി ഉന്നയിക്കുന്നു. ആരോപണം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള നേതാക്കൾ കളം നിറഞ്ഞു കഴിഞ്ഞു.

അഴിമതി ആരോപണത്തെ മറികടക്കാൻ പതിവ് പോലെ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ച് പിടിച്ചു നിൽക്കാനാണ് ആംആദ്മി പാർട്ടിയുടെ ശ്രമം. നിലവിലെ ക്ഷേമ പദ്ധതികൾ തുടരുന്നതിനൊപ്പം എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2100 രൂപ വാഗ്ദാനം ചെയ്യുന്ന മഹിള സമ്മാൻ യോജന, 60 വയസിന് മുകളിലുള്ളവർക്കായി സൗജന്യ ആരോഗ്യ പദ്ധതിയായ സഞ്ജീവനി യോജന തുടങ്ങിയ പദ്ധതികളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. 

പ്രധാനമന്ത്രി നേരിട്ട് 12,200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് വോട്ട് ചോദിക്കാൻ ബി.ജെ.പിക്കും ശക്തിയായി. കർണ്ണാടക, ഹിമാചൽ മോഡലിൽ പ്യാരി ദീദി യോജന പ്രഖ്യാപിച്ച് 2500 രൂപ സ്ത്രീകൾക്കായി കോൺഗ്രസും വാഗ്ദാനം ചെയ്യുന്നു. കോൺഗ്രസും ബി.ജെ.പിയും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കുന്നതോടെ ത്രികോണ മത്സരത്തിന്റെ ചൂടിലേക്ക് ഈ മഞ്ഞു കാലത്തിൽ ദില്ലി നീങ്ങുകയാണ്.

vachakam
vachakam
vachakam

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam