എൻഎം വിജയന്റെ മരണം: 'കത്തിന്റെ പേരിൽ ഞാൻ ബലിയാടാകുന്നു '- എൻ ഡി അപ്പച്ചൻ

JANUARY 9, 2025, 12:24 AM

തിരുവനന്തപുരം: ഡിസിസി ട്രഷററുടെയും മകന്റെ ആത്മഹത്യാ കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ  പ്രതികരണവുമായി വയനാട് സിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ. 

തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമെന്നാണ് എൻ ഡി അപ്പച്ചൻ ആരോപിക്കുന്നത്. ഒരു കത്തിന്റ പേരിൽ താൻ ബലിയാടാകുകയാണ്. താൻ ഒരു രൂപ പോലും വഴിവിട്ട് സമ്പാദിച്ചിട്ടില്ല. 

ഇത്രയും കാലം സത്യസന്ധമായാണ് പ്രവർത്തിച്ചതും ജീവിച്ചതുമെന്നും ഒരു രൂപയുടെ ഇടപാട് പോലും താൻ നടത്തിയിട്ടില്ല എന്നും അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞു.

vachakam
vachakam
vachakam

വിജയൻ അടുത്ത സുഹൃത്താണെന്നും ഈ കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും എൻ ഡി അപ്പച്ചൻ പറഞ്ഞു.

കത്തിൽ പേരുണ്ട് എന്നുള്ളതുകൊണ്ട് താൻ ബലിയാടാകുകയാണ് എന്നും അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയുമാണ് സിപിഐഎം സ്ഥിരമായി ചെയ്യുന്ന പണി എന്നും എൻ ഡി അപ്പച്ചൻ ആരോപിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam