കൊച്ചി: ഉമാ തോമസ് എംഎൽഎ നടന്നുതുടങ്ങിയതായും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും മെഡിക്കൽ സംഘം. അപകടം എംഎൽഎയ്ക്ക് ഓർമ്മയില്ല.
അപകടത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തപ്പോൾ എംഎൽഎയ്ക്ക് അതോർമ്മയുണ്ടായിരുന്നില്ല. ഒരാഴ്ചക്ക് ശേഷം സന്ദർശകരെ അനുവദിച്ചുതുടങ്ങുമെന്നും മെഡിക്കൽ സംഘം പറഞ്ഞു.
അതേസമയം കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസിന് ജിസിഡിഎ വിശദീകരണം നൽകി.
സംഭവത്തിൽ ജിസിഡിഎക്ക് മനഃപ്പൂർവ്വമായ വീഴ്ചയുണ്ടായിട്ടില്ലെന്നും കരാർ മാനദണ്ഡങ്ങൾ പാലിച്ചോയെന്ന് പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നുമാണ് ജിസിഡിഎ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
ഉമ തോമസിനുണ്ടായ അപകടം നിർഭാഗ്യകരമെന്ന് വിശദീകരണ കുറിപ്പിലുണ്ടായി. സംഭവത്തിൽ പ്രാഥമിക നടപടി എടുത്ത് ഒരാളെ സസ്പെൻഡ് ചെയ്തു. ജിസിഡിഎ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും വ്യക്തമാക്കി. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചെന്നും ജിസിഡിഎ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്