റോഡ് കെട്ടിയടച്ച സിപിഎം ഏരിയാ സമ്മേളനം: എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ നേരിട്ട് ഹാജരാകണം

JANUARY 9, 2025, 4:16 AM

തിരുവനന്തപുരം:  വഞ്ചിയൂരിൽ റോഡ് കെട്ടിയടച്ച് സിപിഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിലും സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് കെട്ടിയടച്ച് സിപിഐയുടെ സംഘടനയായ ജോയിൻറ് കൗൺസിൽ നടത്തിയ സമരത്തിലും നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. 

വഞ്ചിയൂരിൽ സിപിഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ എംവി ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാർ, വികെ പ്രശാന്ത് അടക്കമുള്ള നേതാക്കൾ നേരിട്ട് ഹാജരാകാനാണ് നിർദേശം. 

വഴിയടച്ച് സെക്രട്ടറേയിറ്റിൽ ജോയിൻറ് കൗൺസിൽ നടത്തിയ സമരത്തിലെ കോടതിയലക്ഷ്യ ഹർജിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേരിട്ട് ഹാജരാകണമെന്നും നിർദേശമുണ്ട്. ഫെബ്രുവരി പത്തിനാണ് നേതാക്കൾ ഹാജരാകേണ്ടത്. കോടതിയലക്ഷ്യ ഹർജിയിലാണ് നേതാക്കളോട് നേരിട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്.

vachakam
vachakam
vachakam

കൊച്ചി കോർപ്പറേഷന് മുന്നിൽ ഡിസിസി നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനോടും ടിജെ വിനോദ് എംഎൽഎയോടും അന്നേ ദിവസം ഹാജരാകാൻ കോടതി ഉത്തരവിട്ടു.

വ‍ഞ്ചിയൂരിലേത് പ്രതിഷേധത്തിൻറെ ഭാഗം പോലുമായിരുന്നില്ലെന്നും സാധാരണ ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയായിരുന്നുവെന്നും കോടതി വിമർശിച്ചു. എല്ലാ ദിവസവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നും ചെറുതായി കാണാനാകില്ലെന്നും കോടതി കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam