മുക്കം മുഹമ്മദിനെ ഞാൻ വെട്ടിയില്ല:  ദേശീയ നേതൃത്വത്തിന്‍റേതാണ് തീരുമാനമെന്ന്  എകെ ശശീന്ദ്രൻ

MARCH 17, 2026, 12:30 AM

കോഴിക്കോട്: എൻ.സി.പി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ വെട്ടിയിട്ടില്ലെന്നും ആര് മത്സരിക്കണമെന്ന തീരുമാനമെടുത്തത് ദേശീയ നേതൃത്വം ആണെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍. 

സീറ്റ് കിട്ടാത്ത പ്രയാസം കൊണ്ട് അദ്ദേഹം താനാണ് എതിരു നിന്നതെന്ന ആരോപണം ഉന്നയിക്കുന്നത്. ഇനി മത്സരിക്കില്ല എന്ന് പാര്‍ട്ടിയില്‍ ഞാൻ നേരത്തെ പറഞ്ഞിട്ടില്ല. 

എലത്തൂരിൽ അദ്ദേഹം വിമത സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്നില്ലെന്നും ജില്ല കൺവീനർ കൂടിയായ അദ്ദേഹം മുന്നണിക്ക് ദോഷം ചെയ്യില്ല എന്നാണ് കരുതുന്നതെന്നും ശശീന്ദ്രൻ  പറഞ്ഞു.

vachakam
vachakam
vachakam

കോഴിക്കോട്ടെ ഒരു കമ്മിറ്റിയും യുവാക്കളുടെ പേര് നിര്‍ദേശിച്ചിരുല്ല. തനിക്കെതിരെ പ്രമേയം പാസാക്കിയവർ പോലും യുവാക്കളെ നിർദേശിച്ചിട്ടില്ല. കുറഞ്ഞ സീറ്റില്‍ മത്സരിക്കുന്നവര്‍ക്ക് എല്ലാ മാനദണ്ഡ‍വും പാലിക്കാനാകില്ലെന്നും എലത്തൂരില്‍ വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാന നേതൃത്വം മുക്കം മുഹമ്മദിന്റെ പേര് ഉൾപ്പെടെ ശുപാർശ ചെയ്തിരുന്നെങ്കിലും ദേശീയ നേതൃത്വം ശശീന്ദ്രനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് ശശീന്ദ്രനടക്കം പറയുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam