വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിന് സ്തനാർബുദം സ്ഥിരീകരിച്ചതായി ട്രംപ്

MARCH 17, 2026, 1:03 AM

വാഷിംഗ്ടൺ ഡി.സി : വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിന് സ്തനാർബുദം സ്ഥിരീകരിച്ചു.

അമേരിക്കൻ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിന് സ്തനാർബുദം സ്ഥിരീകരിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. രോഗം പ്രാരംഭ ഘട്ടത്തിലാണെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ് രോഗം സ്ഥിരീകരിച്ചതെന്ന് 68കാരിയായ സൂസി വൈൽസ് അറിയിച്ചു. രോഗം നേരത്തെ കണ്ടെത്താനായതിനാൽ ഭേദമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഡോക്ടർമാർ അറിയിച്ചു.

vachakam
vachakam
vachakam

ചികിത്സാ കാലയളവിലും സൂസി വൈൽസ് വൈറ്റ് ഹൗസിൽ തന്റെ ഔദ്യോഗിക ചുമതലകളിൽ തുടരും. തന്റെ ജോലിയിൽ അവർ കാണിക്കുന്ന അർപ്പണബോധത്തെ പ്രസിഡന്റ് ട്രംപ് പ്രശംസിച്ചു.

സ്തനാർബുദ അവബോധത്തിന്റെ നിറമായ പിങ്ക് നിറത്തിലുള്ള ബ്ലേസർ ധരിച്ചാണ് അവർ പ്രഖ്യാപനത്തിന് പിന്നാലെ വൈറ്റ് ഹൗസിലെ ചടങ്ങിൽ പങ്കെടുത്തത്. ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ ഉപദേശകരിൽ ഒരാളായാണ് സൂസി വൈൽസ് അറിയപ്പെടുന്നത്.

ട്രംപിന്റെ 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ സൂസി വൈൽസ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ്.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam