എംജി സർവകലാശാലയിൽ വീണ്ടും വിസിയുടെ നിയമ വിരുദ്ധ ഇടപെടൽ

JUNE 23, 2026, 11:56 PM

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഭാഗത്തുനിന്ന് വീണ്ടും ഗുരുതരമായ ചട്ടലംഘനം നടന്നതായി ആക്ഷേപം. 

സർവകലാശാലയിലെ നിലവിലുള്ള പൊതുഭരണ മാനദണ്ഡങ്ങൾ പ്രകാരം, ഒരു സെക്ഷനിൽ മൂന്ന് വർഷം സേവന കാലാവധി തികച്ച ജീവനക്കാരെ മാത്രമേ സാധാരണയായി സ്ഥലംമാറ്റി നിയമിക്കാറുള്ളൂ.

എന്നാൽ സർവകലാശാലയിലെ പ്രധാന ചുമതലകൾ വഹിച്ചിരുന്ന ഉദ്യോഗസ്ഥരെ പൊതുമാനദണ്ഡങ്ങൾ പൂർണമായും കാറ്റിൽപ്പറത്തി തൽസ്ഥാനങ്ങളിൽ നിന്നും നീക്കി. 

vachakam
vachakam
vachakam

പകരം വിസിയുടെ താൽപ്പര്യപ്രകാരം 'ഇഷ്ടക്കാർക്ക്' സുപ്രധാന തസ്തികകളിൽ നിയമനം നൽകിയെന്നാണ് ഉയരുന്ന പ്രധാന വിമർശനം.  

എന്നാൽ ഈ ചട്ടങ്ങളെല്ലാം നോക്കുകുത്തിയാക്കിയാണ് വിസിയുടെ പുതിയ ഇടപെടൽ.

കാലാവധി പൂർത്തിയാക്കാത്ത, സുപ്രധാന സെക്ഷനുകളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെപ്പോലും മാനദണ്ഡങ്ങൾ പാലിക്കാതെ ധൃതിപിടിച്ച് മാറ്റുകയായിരുന്നു.സ്ഥലംമാറ്റപ്പെട്ടവർക്ക് പകരം ഈ തസ്തികകളിലേക്ക് നിയമിച്ചിരിക്കുന്നത് ഭരണനേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നവരെയാണെന്ന ആരോപണം സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam