വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: തീരുമാനത്തില്‍ മാറ്റം വരുത്തിയേക്കില്ല

JUNE 24, 2026, 12:18 AM

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ നിന്ന് സർക്കാർ പിന്മാറിയേക്കില്ലെന്ന് സൂചന. പാര്‍ട്ടിയിലും മുന്നണിയിലും വലിയ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

ബജറ്റ് പ്രഖ്യാപനത്തില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് വിവരം. നികുതി നിശ്ചയിച്ച സാഹചര്യം സഭയില്‍ വിശദീകരിക്കാനാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും മുഖ്യമന്ത്രി സംസാരിക്കും. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെങ്കില്‍ അഴിമതി ആരോപണം ശക്തമാക്കാനും സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിക്കാനുമാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

vachakam
vachakam
vachakam

വിവാദം കനത്തതോടെ വിഷയത്തില്‍ യൂ ടേണിന് സാധ്യതയുണ്ടെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിലയിരുത്തല്‍. വിഷയത്തിൽ പാര്‍ട്ടിയിലും മുന്നണിയിലും അസംതൃപ്തിയുണ്ടായിരുന്നു. പാര്‍ട്ടി വേദിയില്‍ ചര്‍ച്ചചെയ്യാതെ തീരുമാനമെടുത്തതായായിരുന്നു ഉയർന്ന പരാതി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam