തിരുവനന്തപുരം: ജീവനക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി.ഉള്ളൂര്‍ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ ശില്പ എസ്. ചന്ദ്രനെയാണ് സ്ഥലംമാറ്റിയത്.
കീഴുദ്യോഗസ്ഥരോടും മറ്റ് ജീവനക്കാരോടും അനാവശ്യമായി ദേഷ്യപ്പെടുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്യുന്നതായി ഇവർക്കെതിരെ നിരന്തരം പരാതികൾ ഉയർന്നിരുന്നു.
പിന്നാലെ, ജീവനക്കാരുടെ സംഘടനകൾ ഉദ്യോഗസ്ഥയുടെ പെരുമാറ്റത്തിനെതിരെ ബോർഡ് അധികൃതർക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു.തുടർന്ന് ദേവസ്വം ബോർഡ് തലത്തിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ഉദ്യോഗസ്ഥയെ ചുമതലകളിൽ നിന്ന് നീക്കി സ്ഥലംമാറ്റാൻ തീരുമാനിച്ചത്.ശില്പയെ കൊല്ലം ഗ്രൂപ്പിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
