തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ പറഞ്ഞു.
തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾക്ക് കേരളത്തിലേക്ക് കേന്ദ്രസേനയുടെ കൂടുതൽ അംഗങ്ങളെത്തുമെന്നും കേരള പൊലീസ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്. വ്യാജപ്രചരണം നടത്തിയാൽ കേസെടുക്കും. സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് അത്തരം വിവരങ്ങൾ ഉടൻ നീക്കം ചെയ്യുമെന്നും ഡിജിപി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
