അമേരിക്കയിൽ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾ വ്യാപകമായി തിരിച്ചുവിളിക്കുന്നു

JUNE 23, 2026, 1:19 AM

ന്യൂയോർക്ക് : അമേരിക്കയിൽ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾ വ്യാപകമായി തിരിച്ചുവിളിക്കുന്നു. നിർമ്മാണത്തിലെ പിഴവ് മൂലം ഗുളികകൾ ശരീരത്തിൽ ശരിയായ രീതിയിൽ അലിഞ്ഞുചേരാത്തതിനെ തുടർന്നാണ് നടപടി. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ  ആണ് ഇക്കാര്യം അറിയിച്ചത്.  

ക്ലോർതാലിഡോൺ (Chlorthalidone Tablets USP, 25 mg) : ശരീരത്തിലെ അമിത ലവണങ്ങളും ജലാംശവും മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കുന്ന ഒരു ഡൈയൂററ്റിക് മരുന്നാണിത്.  

രാജ്യവ്യാപകമായി വിതരണം ചെയ്ത 11,460 കുപ്പി ഗുളികകൾ : (100, 1000 ഗുളികകൾ അടങ്ങിയ കുപ്പികൾ).  

vachakam
vachakam
vachakam

ബാച്ച് കോഡുകൾ: RISA24001 (100 ടാബ്‌ലറ്റ് കുപ്പികൾ), RISB24002 (1000 ടാബ്‌ലറ്റ് കുപ്പികൾ).  

കാലാവധി : 2027 ഏപ്രിൽ.  

ഇന്ത്യയിലെ 'ഇൻവെൻഷ്യാ ഹെൽത്ത്‌കെയർ ലിമിറ്റഡ് 'നിർമ്മിച്ച ഈ മരുന്നുകൾ അമേരിക്കയിൽ വിതരണം ചെയ്തത് 'റൈസിങ് ഫാർമ ഹോൾഡിങ്‌സ് ' ആണ്. നിർമ്മാണ കമ്പനി തന്നെയാണ് സ്വമേധയാ ഈ തിരിച്ചുവിളിക്കൽ ആരംഭിച്ചത്. ഗുളികകൾ കൃത്യമായി അലിയാത്തതു കൊണ്ട് മരുന്നിന്റെ ഫലപ്രാപ്തി കുറയാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ ഈ മരുന്ന് ഉപയോഗിക്കുന്നവർ ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ നിർദ്ദേശം തേടാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam