വത്തിക്കാൻ: ഫോമയുടെ മുൻ വൈസ് പ്രസിഡന്റും ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായ സണ്ണി വള്ളിക്കളം, മാർ ജോർജ് കൂവക്കാടുമായി അദ്ദേഹത്തിന്റെ ഓഫീസിൽ കുടുംബസമേതം സന്ദർശനം നടത്തി.
റോമിലെ മാർപ്പാപ്പയുടെ വസതിയോട് ചേർന്നുള്ള Piazza Del Sant Uffizio ൽ വച്ചായിരുന്നു കൂടിക്കാഴ്ച. തദവസരത്തിൽ നാട്ടുവിശേഷങ്ങളും ഷിക്കാഗോയിലെ വിവരങ്ങളും ചോദിച്ചറിയുകയുണ്ടായി.
ഇവിടുത്തെ മലയാളി സംഘടനാ പ്രവർത്തനവും ഫോമയുടെ ജനകീയ പ്രവർത്തനവും തദവസരത്തിൽ വിവരിക്കുവാൻ കഴിഞ്ഞു. ജൂലായിയിൽ കർദ്ദിനാൾ ന്യൂയോർക്കിലും ഹൂസ്റ്റണിലും ഷിക്കാഗോയിലെ സീറോ മലബാർ ജൂബിലി കൺവെൻഷന് പങ്കെടുക്കുന്ന കാര്യവും സംസാര മധ്യേ കടന്നു വന്നു. കർദ്ദിനാളുമായി നല്ലൊരു സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടാൻ എനിക്കു കഴിഞ്ഞതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്.
സണ്ണി വള്ളിക്കളം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
