മന്ത്ര തീർത്ഥയാത്ര 2026: അയോധ്യ, കാശി, പ്രയാഗ്‌രാജ് പുണ്യഭൂമികളിലേക്ക് സെപ്തം.18ന്

SEPTEMBER 13, 2026, 1:47 PM

മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) സംഘടിപ്പിക്കുന്ന 'മന്ത്ര തീർത്ഥയാത്ര 2026' സെപ്തംബർ 18ന് ആരംഭിക്കുന്നു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥയാത്രയിൽ അയോധ്യ, കാശി, പ്രയാഗ്‌രാജ് ഉൾപ്പെടെയുള്ള പുണ്യകേന്ദ്രങ്ങൾ സന്ദർശിക്കും. മന്ത്ര തീർത്ഥയാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പ്രതീക്ഷിച്ചതിലും നേരത്തേ മുഴുവൻ സീറ്റുകളും ബുക്ക് ചെയ്യപ്പെട്ടതോടെ കഴിഞ്ഞ മാസം തന്നെ രജിസ്‌ട്രേഷൻ അവസാനിപ്പിച്ചിരുന്നു.

ഒരു ഹൈന്ദവ ആത്മീയ സംഘടന എന്ന നിലയിൽ സനാതന ധർമ്മത്തിന്റെ മൂല്യങ്ങൾ സനാതന ധർമ്മ വിശ്വാസികളിലേക്കു എത്തിക്കുകയും അവയെ പ്രവർത്തിപഥത്തിലെത്തിക്കുകയും ചെയ്യുക എന്ന മന്ത്രയുടെ ദൗത്യത്തിന്റെ ഭാഗമായാണ് തീർത്ഥയാത്ര സംഘടിപ്പിക്കുന്നത്. ആത്മീയ വഴിയിൽ തീർത്ഥയാത്രകൾ സംഘടിപ്പിക്കുക എന്നത് മന്ത്രയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നുമാണ്.

'ആത്മീയതയ്ക്ക് മുൻഗണന നൽകുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് സമർപ്പിക്കുക എന്ന മന്ത്ര യുടെ ദൗത്യം ഇത്തരം തീർത്ഥ യാത്രകളിലൂടെ നിറവേറ്റപ്പെടുന്നു. അതിന്റെ ഭാഗമായി തുടക്കത്തിൽ പ്രഖ്യാപിച്ച തീർത്ഥയാത്ര ഇന്ന് ഈശ്വരാനുഗ്രഹത്തോടെയും സമൂഹത്തിന്റെ മികച്ച പിന്തുണയോടെയും യാഥാർഥ്യമാകുകയാണ്,' എന്ന് മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ പറഞ്ഞു.

vachakam
vachakam
vachakam


പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ബൃഹത്തായ തീർത്ഥയാത്രയുടെ ഏകോപനത്തിന് മന്ത്ര ജനറൽ സെക്രട്ടറി ഉണ്ണി തൈക്കാട്ട് നേതൃത്വം നൽകുന്നു. ഓരോ യാത്രികന്റെയും സൗകര്യത്തിനും ക്ഷേമത്തിനും പ്രത്യേക പരിഗണന നൽകുന്ന രീതിയിലാണ് യാത്രയുടെ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

യാത്രയിലുടനീളം നാടൻ കേരളീയ ഭക്ഷണം ലഭ്യമാക്കുന്നതിനായി പരിചയസമ്പന്നരായ പാചകക്കാരും ഷെഫുമാരും ഉൾപ്പെടുന്ന പ്രത്യേക സംഘം യാത്രികർക്കൊപ്പം സഞ്ചരിക്കും. ദീർഘമായ യാത്രയിലും ഭക്ഷണകാര്യത്തിൽ യാത്രികർക്ക് പരിചിതമായ രുചിയും പരമാവധി സൗകര്യവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

vachakam
vachakam
vachakam

തീർത്ഥയാത്രയുടെ ആത്മീയതയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി പൂജാരിമാരും സംഘത്തോടൊപ്പം സഞ്ചരിക്കും. ക്ഷേത്രദർശനം, പൂജകൾ, ഗംഗാസ്‌നാനം, പ്രാർത്ഥനകൾ, മറ്റ് ആചാരാനുഷ്ഠാനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ആത്മീയ മാർഗനിർദേശവും നേതൃത്വവും അവർ നൽകും. അതുവഴി ഒരു സാധാരണ യാത്രയ്ക്കപ്പുറം സമഗ്രമായ ആത്മീയ അനുഭവമാണ് മന്ത്ര യാത്രികർക്കായി ഒരുക്കുന്നത്.

ഈ വർഷത്തെ തീർത്ഥയാത്രയ്ക്ക് ലഭിച്ച മികച്ച പ്രതികരണം, ഇത്തരം ആത്മീയ സംരംഭങ്ങൾ കൃത്യമായ ഇടവേളകളിൽ തുടർന്നും സംഘടിപ്പിക്കാനുള്ള ആത്മവിശ്വാസം മന്ത്രയ്ക്ക് നൽകിയിട്ടുണ്ട്. വരും വർഷങ്ങളിലും വിവിധ പുണ്യകേന്ദ്രങ്ങളെ ഉൾപ്പെടുത്തി തീർത്ഥയാത്രകൾ സംഘടിപ്പിച്ച് വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തെ ഭാരതത്തിന്റെ ആത്മീയ പൈതൃകവുമായി കൂടുതൽ ചേർത്തുനിർത്താനാണ് സംഘടന ലക്ഷ്യമിടുന്നത്.

അതോടൊപ്പം, മന്ത്ര  നടപ്പാക്കുന്ന ഓരോ ആത്മീയ, സാംസ്‌കാരിക, സാമൂഹിക സംരംഭവും ശക്തേയം 2027ന്റെ വിജയത്തിലേക്കുള്ള ഓരോ ചുവടുവയ്പ്പായാണ് നേതൃത്വം കാണുന്നത്. സമൂഹത്തെ കൂടുതൽ ഒരുമിപ്പിച്ചും സംഘടനാപരമായും ആത്മീയമായും ശക്തിപ്പെടുത്തിയും 2027 ജൂലൈ 2 മുതൽ 5 വരെ കണക്റ്റിക്കട്ടിലെ സ്റ്റാംഫോർഡിൽ നടക്കുന്ന ശാക്തേയം കൺവെൻഷൻ വിജയകരമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായും ഇത്തരം പ്രവർത്തനങ്ങളെ മന്ത്ര കാണുന്നു.

vachakam
vachakam
vachakam

രഞ്ജിത് ചന്ദ്രശേഖർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam