ഡാളസ് : ഡാളസിലെ ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ തിങ്കളാഴ്ച രാത്രി രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കുകിഴക്കൻ ഡാളസിലെ അപ്പാർട്ട്‌മെന്റിൽ ഞായറാഴ്ച രാത്രി 9:48ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
21 വയസ്സുകാരനായ മാർഡ്രിയസ് വാർഡ്, തിരിച്ചറിയാത്ത മറ്റൊരു യുവാവ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇരുവരെയും മാരകമായി വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു.
കൊലപാതകത്തെക്കുറിച്ച് ഡാളസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
