നാടിനെ ‍ഞെട്ടിച്ച് ഒരു മാന്യ മോഷണം!  പട്ടാപ്പകൽ വീട്ടിൽ കയറി 12 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു

MARCH 17, 2026, 1:18 AM

കൊല്ലം: കൊല്ലം കേരളപുരത്തെ ജനങ്ങളെ ഞെട്ടിച്ച് പട്ടാപകൽ ഒരു മോഷണം!  പട്ടാപ്പകൽ ഒളിച്ചും പാക്കാതെയും നേരെ വീട്ടിൽ കയറി 12 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. 

 ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്ക് 11.45നാണ് മോഷണം നടന്നത്. കേരളപുരം സ്വദേശി വിജിത്തിന്റെ വീട്ടിലായിരുന്നു മോഷണം.  വിജിത്തിന്റെ പ്രായമായ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. 

വീട്ടിലെ കോളിങ് ബെൽ അടിച്ച് മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഇയാൾ വീട്ടിനുള്ളിൽ കടന്ന് സ്വർണം കവർന്നത്.

vachakam
vachakam
vachakam

നീല ജീൻസും ഷ‌‌ർട്ടും ഷൂവുമടക്കം വെൽ ഡ്രെസ്ഡ് ആയി എത്തിയ യുവാവാണ് സംശയത്തിന് ഇട കൊടുക്കാതെ വീട്ടിലെത്തി മോഷണം നടത്തിയത്.

വീട്ടിലും റോഡിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്.

 കൊട്ടാരക്കരയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൽ കയറി കേരളപുരം ജംഗ്ഷനിൽ വന്നിറങ്ങിയ യുവാവ് വീട്ടിലേക്ക് വരുന്നതും വീട്ടിൽ കയറുന്നതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam