മദ്യ നികുതിയിളവിനെതിരെ ഡിവൈഎഫ്ഐ മാർച്ചുകൾ; സംസ്ഥാനത്ത് വ്യാപക സംഘർഷം, പല ഇടങ്ങളിലും ജലപീരങ്കി

JUNE 24, 2026, 4:47 AM

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചുകൾ സംസ്ഥാനത്ത് പല ഇടങ്ങളിലും സംഘർഷത്തിൽ കലാശിച്ചു. മലപ്പുറം, തൃശൂർ, പത്തനംതിട്ട, കൊച്ചി, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലെ കളക്ടറേറ്റുകളിലേക്ക് നടത്തിയ മാർച്ചുകൾ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചില സ്ഥലങ്ങളിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും തള്ളിക്കയറ്റവും ഉണ്ടായി.

ആലപ്പുഴ, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് പ്രവർത്തകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായത്. അതേസമയം കൊച്ചിയിലെ പ്രതിഷേധം ഡിവൈഎഫ്ഐ അവസാനിപ്പിച്ചു. ഇത് സൂചനാസമരമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തുമെന്നും ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.

ഇതിനിടെ തിരുവനന്തപുരത്ത് എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനും നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനയിൽ പ്രതിഷേധിച്ചായിരുന്നു എസ്എഫ്ഐയുടെ മാർച്ച്. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ തടയുന്നതിനിടെയാണ് പൊലീസ് ഇടപെട്ടത്. എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശിയതായും റിപ്പോർട്ടുണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam