മലപ്പുറം: നോമ്പുകാലത്ത് ഹോട്ടലിൽ ഭക്ഷണം വിറ്റതിന് മുസ്ലീങ്ങൾ ആക്രമിച്ചെന്ന് വിദ്വേഷ പ്രചാരണം. പിന്നാലെ മത വിദ്വേഷ പ്രചരണം നടത്തിയ കുറ്റിപ്പുറം സ്വദേശി ശ്രീജിത്തിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ ശ്രീജിത്ത് ഹോട്ടൽ ജീവനക്കാരനാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇയാൾ മുസ്ലീങ്ങൾ ആക്രമിച്ചെന്ന തരത്തിൽ വ്യാജപ്രാചരണം നടത്തിയത്.
കഴിഞ്ഞ ദിവസം കുടുംബശ്രീയിലെ മൂന്ന് പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കി കൊടുത്തു.
അതിന്റെ പേരിൽ ചില മുസ്ലീങ്ങൾ എത്തി ആക്രമിച്ചുവെന്നും കടയ്ക്കകത്ത് നാശനഷ്ടങ്ങൾ സംഭവിച്ചു എന്നുമൊക്കെയായിരുന്നു ശ്രീജിത്തിന്റെ പ്രചാരണം.
20,000 രൂപയുടെ നാശനഷ്ടമുണ്ടായി, ഭക്ഷണം കൊടുത്തതിനെ ചോദ്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളും വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ശ്രീജിത്തിനെ കേസെടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
