അമേരിക്കയിൽ അഫ്ഗാൻ അഭയാർത്ഥി ഐ.സി.ഇ കസ്റ്റഡിയിൽ മരിച്ചു

MARCH 17, 2026, 12:46 AM

അമേരിക്കൻ സൈന്യത്തോടൊപ്പം അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അഫ്ഗാൻ അഭയാർത്ഥി ടെക്‌സസിൽ ഇമിഗ്രേഷൻ കസ്റ്റഡിയിലിരിക്കെ മരിച്ചു. 41 വയസ്സുകാരനായ മുഹമ്മദ് നസീർ പക്തിയാവാൽ ആണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂർ തികയുന്നതിന് മുൻപാണ് മരണം സംഭവിച്ചത്.

2005 മുതൽ പത്ത് വർഷത്തിലേറെ അഫ്ഗാൻ സ്‌പെഷ്യൽ ഫോഴ്‌സിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹം അമേരിക്കൻ സൈന്യത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 2021ൽ അഫ്ഗാനിൽ നിന്നുള്ള പിന്മാറ്റ സമയത്താണ് കുടുംബത്തോടൊപ്പം അമേരിക്കയിലെത്തിയത്.

മാർച്ച് 13ന് രാവിലെ മക്കളെ സ്‌കൂളിൽ വിടാൻ തയ്യാറെടുക്കുന്നതിനിടെയാണ് റിച്ചാർഡ്‌സണിലെ അപ്പാർട്ട്‌മെന്റിന് മുന്നിൽ വെച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

vachakam
vachakam
vachakam

കസ്റ്റഡിയിലിരിക്കെ ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാർച്ച് 14ന് മരണം സംഭവിക്കുകയായിരുന്നു. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഭാര്യയും 18 മാസം മുതൽ 15 വയസ്സ് വരെ പ്രായമുള്ള ആറ് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു നസീർ.

നസീറിന്റെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് കുടുംബവും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. 2026ൽ മാത്രം ഐ.സി.ഇ കസ്റ്റഡിയിൽ മരിക്കുന്ന 12 -ാമത്തെ വ്യക്തിയാണ് ഇദ്ദേഹം.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam