ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ വൻ തീപിടിത്തം; 10 പേർ മരിച്ചു

JUNE 3, 2026, 8:58 PM

പട്ന : കഴിഞ്ഞ ദിവസമാണ് ഡൽഹി മാളവ്യ നഗറിലെ ഹോട്ടലിലെ തീപിടുത്തത്തിൽ 21 പേർ മരണപ്പെട്ടെത്. അതിന്റെ ഞെട്ടൽ മാറുംമുൻപേ ബീഹാറിൽ നിന്നും അതീവ ദുഖകരമായ വാർത്ത പുറത്ത് വരുകയാണ്.

 ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

 ബിഹാറിലെ മുസഫർപുർ ജില്ലയിലുള്ള പ്രസാദ് എന്ന സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിലാണ് 10 പേർ‌ മരിച്ചത്.

vachakam
vachakam
vachakam

ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. 

 അപകടത്തിൽ പതിനഞ്ചിലധികം പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam