കെ.സി.സി.എൻ.എ കൺവെൻഷൻ: കെ.സി.എസ്. ഷിക്കാഗോയുടെ ഘോഷയാത്രയും കൾച്ചറൽ പ്രോഗ്രാമും നയിക്കാൻ കഴിവുറ്റ നേതൃനിര

JUNE 3, 2026, 9:47 PM

ഷിക്കാഗോ: വരാനിരിക്കുന്ന കെ.സി.സി.എൻ.എ കൺവെൻഷനിൽ നടക്കുന്ന ഷോഷയാത്രയ്ക്കും കൾച്ചറൽ പ്രോഗ്രാമിനും ഷിക്കാഗോയുടെ അഭിമാനവും കലാപാരമ്പര്യവും ഉയർത്തിക്കാട്ടുന്നതിനായി മികച്ച കാര്യശേഷിയും കലാബോധവും സംഘടനാ മികവും ഉള്ള നേതാക്കളെ ഉൾപ്പെടുത്തി ശക്തമായ ഒരു  സംഘത്തെ തെരഞ്ഞെടുത്തു.

വിവിധ വിമൻസ് ഫോറം റീജിയണുകളിൽ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ അതീവ കാര്യക്ഷമതയോടെയും സംഘാടന മികവോടെയും വിജയകരമായി പൂർത്തിയാക്കിയ മാർഗരറ്റ് പാട്ടകണ്ടത്തിൽ, കൂടാതെ സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ ക്രിസ്മസ് കരോൾ പരിപാടിയെ മികച്ച രീതിയിൽ ഏകോപിപ്പിച്ച് സമൂഹത്തിൽ ശ്രദ്ധേയനായ നവീൻ കണിയാപറമ്പിൽ എന്നിവരാണ് ഈ വർഷത്തെ കെ.സി.സി.എൻ.എ കൺവെൻഷനിൽ കെ.സി.എസ്. ഷിക്കാഗോയുടെ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകുന്നത്.

ഇവരുടെ നേതൃത്വത്തിന് കൂടുതൽ കരുത്തേകുന്നതിനായി പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ മഞ്ജു കൊല്ലപ്പള്ളിൽ, ബിനി ചാലുങ്കൽ, കൂടാതെ യുവജനങ്ങളുടെ പ്രിയങ്കരനായി മാറിക്കൊണ്ടിരിക്കുന്ന ടോണി പോങ്ങാന എന്നിവരും സംഘത്തോടൊപ്പം ചേരുന്നു. ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഷിക്കാഗോയുടെ ഘോഷയാത്ര ഈ വർഷം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുമെന്ന ആത്മവിശ്വാസമാണ് സമൂഹാംഗങ്ങൾ പങ്കുവയ്ക്കുന്നത്.

vachakam
vachakam
vachakam

ഷിക്കാഗോ വിമൻസ് ഫോറത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച കരുത്തുറ്റ മുൻ വിമൻസ് ഫോറം പ്രസിഡന്റായ ടോസ്മി കൈതക്കത്തൊട്ടിയിലാണ് ഈ വർഷത്തെ കൺവെൻഷൻ കൾച്ചറൽ പ്രോഗ്രാം ടീമിന് നേതൃത്വം നൽകുന്നത്. അവരുടെ നേതൃത്വത്തിൽ യുവത്വത്തിന്റെ ഊർജ്ജവും സൃഷ്ടിപരമായ ചിന്തകളും കൈമുതലായ ടോണി പൊങ്ങന, അഭിലാഷ് നെല്ലാമറ്റം, ചാരി വണ്ടനൂർ എന്നിവർ ടീമിന്റെ ഭാഗമാകുന്നത് പരിപാടികൾക്ക് കൂടുതൽ മിഴിവേകുമെന്ന പ്രതീക്ഷയിലാണ് സമൂഹം.

ഇവർക്കൊപ്പം കെ.സി.എസ് ട്രഷറർ ടീന നെടുവാമ്പുഴയും ജോയിന്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറവും കൾച്ചറൽ പ്രോഗ്രാം ടീമുമായി ചേർന്ന് വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ആവശ്യമായ പിന്തുണയും മാർഗനിർദേശങ്ങളും നൽകുകയും ചെയ്യുന്നു.

കൾച്ചറൽ പ്രോഗ്രാമുകളുടെ ആസൂത്രണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും, പദ്ധതികൾക്ക് അന്തിമരൂപം ലഭിക്കുന്നതോടെ വിവിധ പരിപാടികളുടെ പരിശീലനങ്ങൾ ഉടൻ ആരംഭിക്കുമെന്നും കൺവെൻഷൻ കൾച്ചറൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ടോസ്മി കൈതക്കത്തൊട്ടിയിൽ അറിയിച്ചു.

vachakam
vachakam
vachakam

പ്രോസഷൻ കമ്മിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങളും പിന്തുണയും നൽകുകയും ചെയ്യുന്നതിനായി വിമൻസ് ഫോറം ഭാരവാഹികളായ ഷാനിൽ വെട്ടിക്കാട്ട് (പ്രസിഡന്റ്), ജിനു നെടിയകാലായിൽ (വൈസ് പ്രസിഡന്റ്), മന്നൂ തിരുനെല്ലിപ്പറമ്പിൽ (സെക്രട്ടറി), ജെയിൻ മുണ്ടപ്ലാക്കിൽ (ജോയിന്റ് സെക്രട്ടറി), ഡെന്നി തുരുത്തുവേലിൽ (ട്രഷറർ) എന്നിവർ സജീവമായി പ്രവർത്തിച്ചുവരുന്നു.

കെ.സി.സി.എൻ.എ കൺവെൻഷൻ ഘോഷയാത്രയിൽ ഷിക്കാഗോ കെ.സി.എസ്. മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കട്ടെയെന്നും യാതൊരു പരാതികൾക്കും ഇടവരുത്താതെ, കലാമികവിലും അവതരണഭംഗിയിലും മികവ് തെളിയിച്ച് ഓവറോൾ കൾച്ചറൽ ചാമ്പ്യൻഷിപ്പ് ഷിക്കാഗോയിലേക്ക് തന്നെ എത്തിക്കുവാൻ സാധിക്കട്ടെ എന്നും കെ.സി.എസ് പ്രസിഡന്റ് ജോസ് ആനമലയും വൈസ് പ്രസിഡന്റ് മാറ്റ് വിളങ്ങാട്ടുശ്ശേരിൽയും ആശംസിച്ചു.

സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഈ ഘോഷയാത്ര കൺവെൻഷനിലെ ഏറ്റവും ശ്രദ്ധേയമായ അവതരണങ്ങളിലൊന്നായി മാറുമെന്ന പ്രതീക്ഷയിലാണ് ഷിക്കാഗോ കെ.സി.എസ്. കുടുംബം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam