പിഎം ശ്രീ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് ലീഗും എംഎസ്എഫും; കടുപ്പിച്ച് കേന്ദ്രം, തീരുമാനം യുഡിഎഫ് ചര്‍ച്ചയ്ക്ക് ശേഷം

SEPTEMBER 12, 2026, 5:30 AM

ദുബായ്/തിരുവനന്തപുരം: കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ എതിര്‍പ്പ് ശക്തമാക്കി മുസ്ലിം യൂത്ത് ലീഗും എംഎസ്എഫും. കേവലം ഫണ്ടിനപ്പുറം കേന്ദ്ര അജണ്ട നടപ്പാക്കാനുള്ള പദ്ധതിയെങ്കില്‍ കേരളത്തില്‍ ഇത് അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവറലി ശിഹാബ് തങ്ങള്‍ ദുബായില്‍ പറഞ്ഞു. പദ്ധതി കേരളത്തില്‍ നടപ്പാകില്ല എന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും, മന്ത്രിസഭാ ഉപസമിതി പരിശോധിക്കുന്നത് പ്രായോഗിക കാര്യങ്ങളാകാമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് വ്യക്തത കുറവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫും നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണം മാറുന്നതിനനുസരിച്ച് തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ ഫറഫുദ്ദീന്‍ പിലാക്കല്‍ ലീഡേഴ്സ് മീറ്റില്‍ പറഞ്ഞിരുന്നു.

അതിനിടെ, പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചു. കേരളം മുന്‍പ് ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്ന കാര്യം ചൂണ്ടിക്കാട്ടിയ കേന്ദ്രം, ഉടന്‍ തീരുമാനമെടുത്താലേ തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാകൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്രത്തില്‍ നിന്ന് കത്ത് ലഭിച്ച കാര്യം വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ സ്ഥിരീകരിച്ചു. വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ യുഡിഎഫ് നേതൃത്വവും മുഖ്യമന്ത്രി അടക്കമുള്ളവരും ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam