ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചിയില്‍ പിടിയിലായത്  ലഹരി വിതരണ സംഘത്തിലെ മുഖ്യ കണ്ണികള്‍

JUNE 3, 2026, 9:32 PM

തിരുവനന്തപുരം:   ലഹരിവ്യാപനത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാനിൽ   137 പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.  കൊച്ചിയില്‍ പിടിയിലായത് നഗരത്തിലേക്ക് നിരന്തരം ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളെന്നാണ് വിവരം.

കാക്കനാട് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് വര്‍ഷങ്ങളായി ലഹരി ഇടപാടുകള്‍ നടത്തുന്നവരാണ് പിടിയിലായത്. കളമശേരി സ്വദേശി ആസിഫ് ആണ് മുഖ്യ കണ്ണി. 437 ഗ്രാം എംഡിഎംഎയുമായാണ് മൂന്നംഗ സംഘത്തെ ഡാന്‍സാഫ് പിടികൂടിയത്.

ലഹരി വിറ്റ പണം ഉപയോഗിച്ച് ഇവര്‍ ആഡംബര കാര്‍ വാങ്ങി. ഡല്‍ഹിയില്‍ നിന്നും എംഡിഎംഎ എത്തിച്ചത് ഈ ആഡംബര കാറിലാണ്. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് മുന്‍പ് വിമാനത്തിലും ട്രെയിനിലും ലഹരി കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.

vachakam
vachakam
vachakam

നഗരത്തിലെ ഏതെങ്കിലും ഒരു സ്ഥലത്ത് ലഹരി ഉപേക്ഷിച്ച ശേഷം ആവശ്യക്കാരെ വിവരമറിയിക്കും. ആവശ്യക്കാര്‍ അവിടെയെത്തി ശേഖരിക്കും. സംഘത്തിന് ലഹരി കൈമാറിയവര്‍ക്കായി അന്വേഷണം ആരംഭിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam