ബെവ്കോയും സപ്ലൈകോയും ലയിപ്പിക്കുക, കെഎസ്ഇബി  സാമ്പത്തികമായി സ്വയംപര്യാപ്തമാകണം: ധവളപത്രത്തിലെ നിർദേശങ്ങൾ ഇങ്ങനെ

JUNE 4, 2026, 12:31 AM

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവള പത്രത്തിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചും സമിതിയുടെ ചില സുപ്രധാന ശുപാർശകളുണ്ട്. പ്രധാന നിർദ്ദേശങ്ങൾ ഏതൊക്കെയെന്ന് നോക്കാം.  

1. പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിഷ്കരണം

• കെഎസ്ഇബി പോലുള്ള പ്രധാന പൊതുയൂട്ടിലിറ്റി സ്ഥാപനങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തമാകണം.

vachakam
vachakam
vachakam

•  സാമൂഹ്യ ഉത്തരവാദിത്തങ്ങൾ നിലനിർത്തേണ്ടതുണ്ടെങ്കിലും പ്രവർത്തനക്ഷമതയില്ലായ്മയും സാമ്പത്തിക ദുരുപയോഗവും അതിന്റെ പേരിൽ ന്യായീകരിക്കരുത്.

• സബ്സിഡികൾ സ്ഥാപനങ്ങൾക്ക് നൽകുന്നതിന് പകരം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് (Direct Benefit Transfer) നൽകണം.


vachakam
vachakam
vachakam

 2. പൊതുസേവനങ്ങൾക്ക് പൂർണ സബ്സിഡി

• ഉപഭോക്തൃ നിരക്കുകൾ വഴി ചെലവ് തിരിച്ചുപിടിക്കാൻ കഴിയാത്ത പൊതുപ്രയോജന സേവനങ്ങൾക്ക് സർക്കാർ പൂർണ സബ്സിഡി നൽകണം.


vachakam
vachakam
vachakam

3. വൈദ്യുതി ഉൽപാദന ശേഷി വർധിപ്പിക്കുക

• AI, ഡാറ്റാ സെന്ററുകൾ, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ ഭാവി വ്യവസായങ്ങൾക്ക് വലിയ തോതിൽ വൈദ്യുതി ആവശ്യമാണ്.

• സൗരോർജം, ജലവൈദ്യുതി, ആണവോർജം എന്നിവയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും വൈദ്യുതി വിതരണ-സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വേണം.

4. ബെവ്കോയും സപ്ലൈകോയും ലയിപ്പിക്കുക

• ലാഭത്തിലുള്ള ബെവ്കോയും നഷ്ടത്തിലുള്ള സപ്ലൈകോയും ഒരൊറ്റ കോർപ്പറേഷനായി ലയിപ്പിക്കണം.

• ഇതിലൂടെ ബെവ്കോയുടെ ലാഭം ഉപയോഗിച്ച് സപ്ലൈകോയുടെ നഷ്ടം നികത്താനും നികുതി ഭാരം കുറയ്ക്കാനും കഴിയും.

5. നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളുടെ പുനഃസംഘടന

• തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരണം, ഓഹരി വിറ്റഴിക്കൽ, അല്ലെങ്കിൽ അടച്ചുപൂട്ടൽ എന്നിവ പരിഗണിക്കണം.

• ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കണം.

• ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയും മറ്റ് ആസ്തികളും കൂടുതൽ ഉൽപാദനക്ഷമമായ മേഖലകളിലേക്ക് മാറ്റി വിനിയോഗിക്കണം.

6. കൃത്യമായ ഓഡിറ്റ്

• എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സമയബന്ധിതമായി ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് സർക്കാർ ഉറപ്പാക്കണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam