എറണാകുളത്ത് വയോധിക മരിച്ചത് എച്ച്1എൻ1 ബാധിച്ചെന്ന് സംശയം 

JUNE 3, 2026, 9:21 PM

കൊച്ചി: സംസ്ഥാനത്ത് വീണ്ടും എച്ച്1എൻ1 ബാധയോ?  എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1  ബാധിച്ചെന്ന സംശയമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള മരണമാണോ എന്നു സ്ഥിരീകരിക്കാൻ കഴിയൂ എന്നാണ് ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ വ്യക്തമാക്കിയത്. 

 ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയുടെ മരണമാണ് എച്ച് 1 എൻ 1 എന്ന സംശയത്തിൽ നിൽക്കുന്നത്. പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

vachakam
vachakam
vachakam

 മേയ് 30നാണ് വയോധികയെ പാലാരിവട്ടത്തെ എറണാകുളം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്.  കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ ഇവർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചിരുന്നതായും ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam