ശബരിമല തീർഥാടകർ സഞ്ചരിച്ച് കാർ അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് പരിക്ക്

JANUARY 7, 2025, 10:23 PM

കോഴിക്കോട്:  ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തെങ്ങിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.   

കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം

vachakam
vachakam
vachakam

ഇന്ന് പുലർച്ചെ 2.30ഓടെ കോഴിക്കോട് തിരുവമ്പാടി-കോടഞ്ചേരി പാതയിൽ തമ്പലമണ്ണയിലെ പെട്രോൾ പമ്പിന് സമീപത്തായാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാർ തെന്നിമാറി സമീപത്തെ പറമ്പിലേക്ക് കയറുകയും ഇവിടെയുണ്ടായിരുന്ന തെങ്ങിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam