ഫിലാഡൽഫിയ: പടുകൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുകയും, കര കവിഞ്ഞൊഴുകുകയും ചെയ്യുന്ന ജോർദാൻ നദിയുടെ മുൻപിൽ പതറാതെ പിടിച്ചുനിൽക്കുന്നതിനും ആ പ്രതിസന്ധിയെ വിജയകരമായി തരണം ചെയ്തു ഇസ്രായേൽ ജനത്തെ മന്നോട്ടു നയിക്കുന്നതിനും ജോഷ്വവാക്ക് ദൈവീക കൃപ അനവരതം ലഭിച്ചുവെങ്കിൽ ആ ദൈവം നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികൾ അഭിമുഘീകരിക്കേണ്ടിവരുമ്പോൾ താങ്ങായി തണലായി നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന് സുവിശേഷ പ്രാസംഗീകനും കാർഡിയോളോജിസ്റ്റുമായ ഡോ. വിനോ ജോൺ ഡാനിയേൽ ഉധ്ബോധിപ്പിച്ചു.
2025 വർഷത്തെ പ്രഥമ രാജ്യാന്തര പ്രെയർലൈൻ( 556ാംമത്) ജനുവരി 7 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തിൽ ജോഷ്വവാ അധ്യായം 3ന്റെ :1 മുതൽ 11 വാഖ്യങ്ങളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. വിനോ ജോൺ. മുൻപ് നടന്നു വന്ന വഴിയിൽ ശക്തി പകർന്ന, ഇപ്പോഴത്തെ അവസ്ഥയിൽ എന്തുചെയ്യണമെന്ന തിരിച്ചറിവ് നൽകിയ, മുന്നിലുള്ള വഴികാട്ടിയായി പരിശുദ്ധാത്മാവിനെ സ്വീകരിച്ച ജോഷ്വവാ ജീവിതത്തിൽ അനുഗ്രഹിക്കപെട്ടത് ജീവിത മാതൃകയായി നാം സ്വീകരിക്കണമെന്നും വിനു ജോൺ പറഞ്ഞു.
ടി.ജി. എബ്രഹാം(ഷിക്കാഗോ) പ്രാരംഭ പ്രാർത്ഥനയോടെ, മുന്നിലുള്ള ആരംഭിച്ച യോഗത്തിൽ ഐപിഎൽ കോർഡിനേറ്റർ സി.വി. സാമുവേൽ സ്വാഗതമാശംസിക്കുകയും, മുഖ്യാതിഥി ഡോ. വിനോ ജെ. ഡാനിയേലിനെ പരിചയപ്പെടുത്തുകയും ചെയ്തു. എബ്രഹാം കെ. ഇടിക്കുള, ഹൂസ്റ്റൺ മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി. ഷിക്കാഗോയിൽ നിന്നുള്ള അമ്മിണി എബ്രഹാം, നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.
വിവാഹ വാർഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി.വി. സാമുവേൽ അനമോദിച്ചു. ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംബന്ധിച്ചിരുന്നുവെന്ന് കോർഡിനേറ്റർ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി. പാസ്റ്റർ ടി.വി. ജോർജ്ജ് ഡാളസ് സമാപന പ്രാർത്ഥനയും ആശീർവാദവും നിർവ്വഹിച്ചു. ഷിബു ജോർജ് ഹൂസ്റ്റൺ, ജോസഫ് ടി. ജോർജ്ജ് (രാജു) ഹൂസ്റ്റൺ എന്നിവർ ടെക്നിക്കൽ കോർഡിനേറ്ററായിരുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്