ഹൂസ്റ്റൺ: റിവര്‍സ്റ്റോൺ ഒരുമയുടെ ക്രിസ്തുമസ്, പുതുവത്സര കുടുബ സംഗമമായ മകര നിലാവ് 2025 ആഘോഷം ജനുവരി പന്ത്രണ്ടാം തിയതി ഞായറാഴ്ച്ച 4 മണി മൂതൽ സെയ്ന്റ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ നടക്കും.
നാല് മണി മുതൽ ഒരുമ കുടുബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. കേരളത്തിൽ നിന്ന് വന്നിട്ടുള്ള സിനിമാ, മിമിക്സ്, സീരിയിൽ ആർട്ടിസ്റ്റ് സാബു തിരുവല്ലായുടെ 'സ്റ്റാർ ഓഫ് വൺമേൻ ഷോ' മകരനിലാവിന് മാറ്റ് കൂട്ടുന്നു.
സംഗമ മധ്യത്തിൽ നടക്കുന്ന പൊതുസമ്മേളനം സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം ചെയ്യും. ഒരുമ പ്രസിഡന്റ് ജിൻസ് മാത്യു കിഴക്കേതിൽ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ വിശിഷ്ട അതിഥിയായി പ്രശസ്ത സിനിമാതാരം ബാബു ആന്റണി എത്തും.
ക്രിസ്തുമസ്, പുതുവത്സര സന്ദേശം ഫാ. ജെക്കു സഖറിയ നൽകും. ഫോർട്ട് ബെൻഡ് കൗണ്ടി പ്രിസങ്ക്റ്റ് 3 പോലീസ് ക്യാപ്ടൻ മനോജ് കുമാർ പൂപ്പാറയിൽ, റിവര്‍സ്റ്റോൺ എച്ച്.ഒ.എ മെമ്പർ ഡോ. സീനാ അഷറഫ്, ഒരുമ ഫൗണ്ടിംഗ് പ്രസിഡന്റ് ജോൺ ബാബു എന്നിവർ ആശംസ നേരും.
സംഘടനയുടെ റിപ്പോർട്ട് ജനറൽ സെക്രട്ടറി ജയിംസ് ചാക്കോ മുട്ടുങ്കൽ അക്കൗണ്ട്സ് ട്രഷറർ നവീൻ ഫ്രാൻസിസ് കൈമെൽറ്റ് എന്നിവർ അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് റിനാ വർഗീസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി മേരി ജേക്കബ് ക്യതജ്ഞതയും പറയും. കൾച്ചറൽ പ്രാഗ്രാം കോ - ഓർഡിനേറ്റർ ഡോ. ജോസ് തൈപ്പറമ്പിൽ എംസിയായി പ്രവർത്തിക്കും.
തുടർന്ന് ഒരുമ കുടുംബത്തിൽ നിന്നുള്ള ഗായകരുടെ ഗാന സന്ധ്യയും വിരുന്ന് സൽക്കാരവും ഉണ്ടായിരിക്കും.
സമ്മേളനത്തിന് മുന്നോടിയായി ജനറൽ ബോഡി കൂടി മകരനിലാവിന്റെ വിജയത്തിനുള്ള കമ്മിറ്റികൾ രൂപീകരിച്ചു.
റിവർ സ്റ്റോൺ ഹോം ഓണേഴ്സ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് തെരഞ്ഞെടുപ്പ് മൽസരത്തിൽ ഉജ്ജ്വല വിജയം നേടിയ ഡോ. സീനാ അഷ്രഫിനെ യോഗം അനുമോദിച്ചു.
ജിൻസ് മാത്യു,റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്